ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഓൺലൈൻ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം. കൊവിഡ് മഹാമാരി പിടിമുറുക്കിയ നാളുകളിൽ ഓൺലൈൻ വ്യാപാരം വളർന്നു എന്നുതന്നെ പറയാം

പ്പ് മുതൽ കർപ്പൂരം വരെ ഇപ്പോൾ വിരൽത്തുമ്പിൽ ലഭിക്കും. പറഞ്ഞു വരുന്നത് ഓൺലൈൻ ബിസിനസിനെ കുറിച്ചാണ്. കൊവിഡ് മഹാമാരി പിടിമുറുക്കിയ നാളുകളിൽ ഓൺലൈൻ വ്യാപാരം വളർന്നു എന്നുതന്നെ പറയാം. ഇപ്പോൾ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഓൺലൈൻ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം. ഒരു ബിസിനസ്സ് ആരംഭിക്കാൻ ധാരാളം ഐഡിയ ഉണ്ടാകും എന്നാൽ അതിൽ ഒന്ന് തെരെഞ്ഞെടുക്കാനാണ് എപ്പോഴും പ്രയാസം. ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഈ ആശയങ്ങൾ ശ്രദ്ധിക്കാം

1. ഇടനിലക്കാരായി ആരംഭിക്കാം 

അവശ്യ വസ്തുക്കൾ മുതൽ എല്ലാ സാധനങ്ങളും ഇപ്പോൾ ആവശ്യക്കാരന്റെ വീട്ടുവാതിലിൽ ലഭിക്കും. ഒരു കടയോ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടാമോ ഇല്ലായെങ്കിൽ അതിനുള്ള മുതൽമുടക്ക് ഇറക്കാതെ തന്നെ വ്യാപാരികളുമായി കൈകോർത്ത് സാധങ്ങൾ ഓൺലൈൻ ആയി വിപണനം നടത്താവുന്നതാണ്. 

2. വളർത്തുമൃഗങ്ങളെ വിൽക്കാം

ഇന്ന് വളർത്തുമൃഗങ്ങൾ മിക്ക വീടുകളിലും ഉണ്ടാകും. വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അതിനാൽത്തന്നെ വളർത്തുമൃഗങ്ങളുടെ വില്പന ഒരു മികച്ച ആശയമാണ്. ഓൺലൈൻ ആയി വളർത്തുമൃഗങ്ങളെ വിൽക്കുന്നതോടൊപ്പം അവയെ പരിപാലിക്കാനുള്ള വിവിധ സാധനങ്ങളും വിൽക്കാം. ഉദാഹരണത്തിന് വളർത്തുമൃഗങ്ങളുടെ ഭക്ഷണങ്ങൾ, കളിപ്പാട്ടങ്ങൾ
കിടക്കകൾ എന്നിവ. 

3 പൂന്തോട്ടം മനോഹരമാക്കാം 

മഹാമാരി കാലത്ത് എല്ലാവരും വീടകങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ പൂക്കളെയും ചെടികളെയും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി എന്ന് തന്നെ പറയാം. അലങ്കാര ചെടികളുടെ ബിസിനസ്സിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. വിവിധ ചെടികളുടെ തൈകൾക്ക് വൻ ഡിമാന്ഡാണ് ഉള്ളത്. പലതിന്റെയും വില കേട്ടാൽത്തന്നെ ഞെട്ടും. എങ്കിലും ഇതിനെല്ലാം ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് ചെടികളുടെ ബിസിനസ് ഒരു മികച്ച മാർഗമാണ്. 

4. എസ്ഇഒ കൺസൾട്ടിംഗ്

നിങ്ങൾക്ക് എസ്ഇഒയെ (സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ) സംബന്ധിച്ച് നല്ല അറിവുണ്ടെങ്കിൽ, വെബ്‌സൈറ്റുകളുള്ള കമ്പനികൾക്കായി ഒരു കൺസൾട്ടിംഗ് ബിസിനസ്സ് ആരംഭിക്കുന്നത് നല്ല തീരുമാനമായിരിക്കും . ഓൺലൈൻ ബിസിനസ്സിന്റെ ഉയർച്ചയോടെ, പല കമ്പനികളും ബ്രാൻഡുകളും തങ്ങളുടെ എതിരാളികളെക്കാൾ വളരാൻ എസ്ഇഒ ഉപയോഗിക്കുന്നു. ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ എസ്ഇഒ, ലിങ്ക് ബിൽഡിംഗ്, മറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ എന്നിവയെക്കുറിച്ച് അറിവ് ഉള്ളൂ.ഒരു നല്ല എസ്ഇഒ കൺസൾട്ടന്റ് ഒരു ബ്രാൻഡിന്റെ വെബ്‌സൈറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശകലനം ചെയ്യാൻ സഹായിക്കുകയും ഉപഭോക്താക്കളെ കൂട്ടാനുള്ള ഫലപ്രദമായ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

5. സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ഓൺലൈനിൽ വിൽക്കുക

തുടക്കക്കാർക്കുള്ള മറ്റൊരു മികച്ച ബിസിനസ്സ് ആശയമാണ് സെക്കൻഡ് ഹാൻഡ് സാധനങ്ങൾ ഓൺലൈനിൽ വിൽക്കുക എന്നുള്ളത്. ഉപയോഗിച്ചതോ പഴയതോ ആയ സാധനങ്ങൾ വലിച്ചെറിയുന്നതിനുപകരം അവ വിൽക്കുക. നിരവധി ആളുകൾ ഈ ആശയത്തെ ഇന്ന് പിന്താങ്ങുന്നുണ്ട്. വീട്ടുപകരണങ്ങൾ മുതൽ ഇങ്ങനെ വിൽക്കാം.