Asianet News MalayalamAsianet News Malayalam

റെക്കോർഡ്, ദീപാവലിക്ക് വിറ്റത് 525 കോടിയുടെ മദ്യം; ദില്ലിയില്‍ വൻ കുതിപ്പ്

ദീപാവലിയുടെ തലേദിവസം അതായത്, നവംബർ 11-ന്  54 കോടി രൂപയുടെ മദ്യമാണ് ദില്ലിക്കാർ വാങ്ങിയത്. മുൻവർഷം ഇതേ കാലയളവിൽ ഏകദേശം 2.11 കോടി കുപ്പികൾ ആണ് വിറ്റഴിച്ചത്.  

525 crore in revenue from alcohol sales in DIWALI 2023 In Delhi
Author
First Published Nov 15, 2023, 4:24 PM IST

ദില്ലി: ദീപാവലിക്ക് ദില്ലിയിൽ വിറ്റുപോയത് റെക്കോർഡ് വിലയുടെ മദ്യം. ഈ വർഷം മദ്യവിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച്  രണ്ടാഴ്ചയ്ക്കുള്ളിൽ മദ്യവിൽപ്പനയിൽ നിന്ന് നേടിയത് 525 കോടി രൂപയിലധികമാണ്. 

കണക്കുകൾ പ്രകാരം, ദീപാവലിക്ക് മുമ്പുള്ള 18  ദിവസങ്ങൾക്കുള്ളിൽ 3 കോടിയിലധികം മദ്യക്കുപ്പികളാണ് ദില്ലിയിൽ മാത്രം വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ വില്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനത്തിലധികം വർധനവാണ് ഇത്തവണത്തെ ദീപാവലിക്ക് ഉണ്ടായിരിക്കുന്നത്. ദീപാവലിയുടെ തലേദിവസം അതായത്, നവംബർ 11-ന്  54 കോടി രൂപയുടെ മദ്യമാണ് ദില്ലിക്കാർ വാങ്ങിയത്. മുൻവർഷം ഇതേ കാലയളവിൽ ഏകദേശം 2.11 കോടി കുപ്പികൾ ആണ് വിറ്റഴിച്ചത്.  മാത്രമല്ല ദീപാവലി വിപണിയിൽ  പ്രതിദിന ശരാശരി വിൽപ്പന 12.44 ലക്ഷത്തിൽ നിന്ന് 17.93 ലക്ഷമായി ഉയർന്നു.

 ALSO READ: വായ്‌പ ഇനി എളുപ്പം; 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ ഉയർത്താം

ഈ വർഷത്തെ ബമ്പർ വിൽപ്പന, ഉത്സവ സീസണിൽ ലഹരിപാനീയങ്ങളുടെ ഉയർന്ന ഡിമാൻഡിനെ അടിവരയിടുകയാണ്. ദിവസേനയുള്ള വിൽപ്പന അളവിൽ  45 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ചില ബ്രാൻഡുകളുടെ അഭാവമുണ്ടായിട്ടും, മദ്യശാലകളുടെ എണ്ണം സർക്കാർ കഴിഞ്ഞ വർഷത്തെ 450 ൽ നിന്ന് ഈ വർഷം ഏകദേശം 625 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 

ദില്ലിയിലെ മദ്യ വില്പന ഉയരാനുള്ള കാരണം ഇതുമാത്രമല്ല, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ദില്ലിയിൽ നിന്നും മദ്യം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. വ്യക്തിഗത ഉപഭോഗത്തിന് പുറമെ, ഉത്സവ സീസണിൽ സമ്മാനമായി നൽകാനും മദ്യം വാങ്ങിയിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios