മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ തുക വായ്പ ലഭിക്കും. എന്നാല്‍ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ അത് പലിശയേയും വായ്പാ തുകയേയും ബാധിക്കും.

സ്വന്തമായി വീട് പണിയാന്‍ പോകുന്ന സമയത്ത് പലര്‍ക്കും ആശ്രയമാകുന്ന ഒന്നാണ് ഭവന വായ്പകള്‍. ഏറ്റവും കുറഞ്ഞ പലിശയ്ക്ക് വായ്പലഭിക്കുന്ന ബാങ്കുകളെയായിരിക്കും എല്ലാവരും ആദ്യം ആശ്രയിക്കുക. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ തുക വായ്പ ലഭിക്കും. എന്നാല്‍ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ അത് പലിശയേയും വായ്പാ തുകയേയും ബാധിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുന്ന ആറ് ബാങ്കുകളേതെല്ലാമെന്ന് പരിശോധിക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ പ്രത്യേക ഭവനവായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 8.6 ശതമാനം മുതല്‍ 9.65 ശതമാനം വരെയുള്ള നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്കോര്‍ 750 ന് മുകളിലുള്ളവര്‍ക്കാണ് 8.6 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുക. 700നും 749നും ഇടയില്‍ സിബില്‍ സ്കോര്‍ ഉള്ളവര്‍ക്ക് 8.7 ശതമാനമായിരിക്കും പലിശ.

ALSO READ: 'എന്റെ ആൺകുട്ടികൾക്ക് ചെയ്യാൻ കഴിയുന്നതെന്തും എന്റെ മകൾക്കും ചെയ്യാൻ കഴിയും'; വേർതിരിക്കില്ലെന്ന് നിത അംബാനി

2. ബാങ്ക് ഓഫ് ബറോഡ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 8.4 ശതമാനം മുതല്‍ 1.060 ശതമാനം വരെ പലിശ നിരക്കില്‍ ഭവന വായ്പ നല്‍കുന്നുണ്ട്. 

3. എച്ച്ഡിഎഫ്സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി അവരുടെ ഭവന വായ്പയ്ക്ക് 8.75 ശതമാനം മുതല്‍ 9.40 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. പ്രത്യേക ഭവന വായ്പ പദ്ധതിക്ക് 8.5നും 9.15നും ഇടയിലാണ് പലിശ .

4. കൊട്ടക്ക് മഹീന്ദ്ര ബാങ്ക്

ശമ്പള വരുമാനക്കാര്‍ക്ക് 8.7 ശതമാനം മുതല്‍ പലിശ നിരക്കില്‍ കൊട്ടക്ക് മഹീന്ദ്ര ബാങ്കില്‍ നിന്നും ഭവന വായ്പ ലഭിക്കും. സംരംഭകരാണെങ്കില്‍ 8.75 ശതമാനമാണ് പലിശ

ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ

5. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

8.75 ശതമാനം പലിശ നിരക്കിലാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഭവന വായ്പ നല്‍കുന്നത്. ശമ്പള വരുമാനക്കാര്‍ക്കാണ് ഈ നിരക്കില്‍ വായ്പ ലഭിക്കുക. അതേ സമയം സംരംഭകര്‍ക്ക് 8.85 ശതമാനം നിരക്കിലാണ് പലിശ

6. ഐസിഐസിഐ ബാങ്ക്

ശമ്പള വരുമാനക്കാര്‍ക്ക് 9.25 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയില്‍ വായ്പ നല്‍കുന്ന ബാങ്കാണ് ഐസിഐസിഐ. സംരംഭകരാണെങ്കില്‍ ഭവന വായ്പക്ക് 9.4 ശതമാനത്തിനും 9.80 ശതമാനത്തിനും ഇടയില്‍ പലിശ നല്‍കിയാല്‍ മതി

ALSO READ: 16.5 ടൺ അരി, 7.5 ടൺ പച്ചക്കറി; തിരുപ്പതി ക്ഷേത്രത്തിൽ അന്നദാനം നടത്താൻ ചെലവേറും, സംഭാവന തുക ഉയർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം