Asianet News MalayalamAsianet News Malayalam

യുപിഐയും ആര്‍ബിഐയുടെ ഇ-റുപ്പിയും തമ്മിലുള്ള 7 വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കാം

ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന  ഇ-റുപ്പിയും യുപിഐയും ഒരുപോലെയാണോ? ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ മനസിലാക്കി ഇടപാട് നടത്താം 
 

7 differences between RBI's Digital Rupee  and UPI
Author
First Published Dec 16, 2022, 5:27 PM IST

ടപാടുകള്‍ക്കും വിനിയോഗത്തിനുമായി റിസര്‍വ് ബാങ്ക് നിയമപരമായ അവകാശത്തോടെ ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അഥവാ ഇ-റുപ്പി. രാജ്യത്തെ നാലു നഗരങ്ങളില്‍ (മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍) ഇക്കഴിഞ്ഞ ഡിസംബര്‍ 1 മുതല്‍ ഇ-റുപ്പിയുടെ റീട്ടെയില്‍ പതിപ്പിന്റെ വിനിമയം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ജനപ്രീതിയാര്‍ജിച്ചു കഴിഞ്ഞ സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഈയൊരു പശ്ചാത്തലത്തില്‍ യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള 7 പ്രധാന വ്യത്യാസങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

>> ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റിസര്‍വ് ബാങ്ക്, ഡിജിറ്റല്‍ രൂപത്തില്‍ പുറത്തിറക്കുന്ന കറന്‍സിയാണ് ഇ-റുപ്പി. എന്നാല്‍ ഡിജിറ്റല്‍ പണമിടപാട് നടത്താനുള്ള പ്ലാറ്റ്‌ഫോം മാത്രമാണ് യുപിഐ എന്നത്.

>> യുപിഐ മുഖേനയുള്ള എല്ലാ പണമിടപാടിലും ഇടനിലക്കാരനായി വര്‍ത്തിക്കുന്നത് ബാങ്കുകളായിരിക്കും. അതുകൊണ്ടുതന്നെ യുപിഐ അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടില്‍ നിന്നായിരിക്കും ഇടപാടുകളില്‍ പണം പിന്‍വലിക്കപ്പെടുകയും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നത്. ബാങ്കുകള്‍ മുഖേന പണം പേപ്പര്‍ കറന്‍സിയായി പിന്‍വലിക്കാനും കൈവശം സൂക്ഷിക്കാനും കഴിയും. എന്നാല്‍ ഇ-റുപ്പി സൂക്ഷിക്കപ്പെടുന്നത് മൊബൈല്‍ വാലറ്റുകളിലാണ്. അതുകൊണ്ട് ഇ-റുപ്പി മുഖേനയുള്ള ഇടപാടുകളില്‍ തുക കൈമാറ്റം ചെയ്യപ്പെടുന്നത് പണം അയക്കേണ്ട ആളുടെ മൊബൈല്‍ വാലറ്റില്‍ നിന്നും സ്വീകരിക്കേണ്ട ആളുടെ വാലറ്റിലേക്കായിരിക്കും. ഈ ഇടപാടിലെ പണം കൈമാറ്റത്തിനായി ബാങ്ക് ഇടനിലക്കാരന്റെ റോളിലേക്ക് കടന്നുവരുന്നില്ല.

>> പേപ്പര്‍ കറന്‍സിയില്‍ എന്ന പോലെ ഇ-റുപ്പിയും ബാങ്കില്‍ നിന്നും പിന്‍വലിച്ച് നിങ്ങളുടെ മൊബൈല്‍ വാലറ്റിലേക്ക് മാറ്റി സൂക്ഷിക്കാനും തുടര്‍ന്ന് ചെലവിടുന്നതിനായി മറ്റൊരു വാലറ്റിലേക്ക് യഥേഷ്ടം കൈമാറ്റം ചെയ്യുവാനും സാധിക്കും. എന്നാല്‍ യുപിഐ ഇടപാടുകളില്‍, നമ്മുടെ ബാങ്കിനോട് നിര്‍ദേശിക്കുമ്പോള്‍ മാത്രമാണ് പണം സ്വീകരിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യപ്പെടുന്നത്.

>> യുപിഐ പ്ലാറ്റ്‌ഫോമിലൂടെ ഒരാള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്-ബാങ്കിംഗ്, മൊബൈല്‍ വാലറ്റ് എന്നിവ ഉപയോഗപ്പെടുത്തി പണം കൈമാറ്റം ചെയ്യാനാകും. എന്നാല്‍ പേപ്പര്‍ കറന്‍സി ചെലവിടുന്ന മാതൃകയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പണം കൈമാറുന്നതിനാണ് ഇ-റുപ്പി ഉപയോഗിക്കുന്നത്.

>> യുപിഐ ഇടപാടില്‍ പണം കൈമാറുന്നതിന്റെ വരവുവെയ്ക്കുന്നത് ബാങ്ക് അക്കൗണ്ടിലായിരിക്കും. എന്നാല്‍ പേഴ്‌സിലെ പണം ചെലവിടുമ്പോള്‍ കുറയുന്നപോലെ, ഇ-റുപ്പി ഉപയോഗപ്പെടുത്തി എന്തെങ്കിലും വാങ്ങുമ്പോള്‍ വാലറ്റില്‍ നിന്നും കുറയുന്നു.

>> സര്‍വ അംഗീകാരവുമുള്ള പേപ്പര്‍ കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് എന്ന നിലയില്‍ റിസര്‍വ് ബാങ്ക് കൈകാര്യം ചെയ്യുന്നതിനാല്‍, ഇ-റുപ്പിയുടെ കൈമാറ്റത്തില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. അതിനാല്‍ യുപിഐയില്‍ നിന്നും വ്യത്യസ്തമായി ഇ-റുപ്പിയിലെ ഇടപാടുകള്‍ തത്ക്ഷണവും ഇടപാടുകാര്‍ തമ്മില്‍ നേരിട്ടുമായിരിക്കും.

>> പേപ്പര്‍ കറന്‍സിയുടെ സഹജമായ ഗുണങ്ങളിലൊന്നായ അജ്ഞാവസ്ഥ, ഇ-റുപ്പിയിലും പ്രതീക്ഷിക്കാം. എന്നാല്‍ യുപിഐ മുഖേനയുള്ള ഏതൊരു ഇടപാടിന്റേയും വിവരം ഇടനിലക്കാരുടെ (ബാങ്കുകള്‍) കൈവശമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios