ദില്ലി: വിമാനത്താവള ബിസിനസ് നടത്തിപ്പിനായി അദാനി ഗ്രൂപ്പ് പുതിയ കമ്പനിക്ക് രൂപീകരിച്ചു. അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന പേരിലാണ് അദാനി ഗ്രൂപ്പ് കമ്പനി ആരംഭിച്ചത്. അദാനി എന്‍റര്‍പ്രൈസസുമായി ചേര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമായി വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് പുതിയ കമ്പനിയുടെ ലക്ഷ്യം.

ഗുജറാത്തില്‍ ആഗസ്റ്റ് രണ്ടിന് പുതിയ കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കി. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നത്. അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, മാംഗ്ലൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പാവകാശമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം ഫെബ്രുവരിയിലാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.