രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം അന്‍പത് വര്‍ഷത്തേക്കാണ്  അദാനി ഗ്രൂപ്പിന്റെ കൈകളിൽ എത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടർ സി.വി.രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ്  ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവൂ  ചുമതലയേറ്റെടുത്തു. 

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ രാജ്യാന്തര വിമാനത്താവളം (Trivandrum airport) അദാനി ഗ്രൂപ്പ് (Adani group) ഏറ്റെടുത്തു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കുള്ള സൗകര്യങ്ങളൊരുക്കാനും വിമാനത്താവളത്തിൻ്റെ വികസനത്തിനുമാണ് പ്രധാന പരിഗണനയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതൽ സർവ്വീസുകൾക്കായി ചർച്ചകൾ തുടരുകയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. 

രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം അന്‍പത് വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന്റെ കൈകളിൽ എത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടർ സി.വി.രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവൂ ചുമതലയേറ്റെടുത്തു. യാത്രക്കാർക്കുള്ള സൗകര്യം, വികസനം എന്നിവയ്ക്ക് പ്രധാന പരിഗണനയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. കൂടുതൽ സർവ്വീസുകൾക്കായി വിമാന കമ്പനികളുമായി ചർച്ചകൾ നടക്കുകയാണ്.

യൂസർഫീ അടക്കമുള്ള കാര്യങ്ങളിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന ചർച്ചകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ച നടപടികൾ പൂർത്തിയാകും മുൻപാണ് കൈമാറ്റം. റൺവേ അടക്കം വിമാനത്താവള വികസനം, കൂടുതൽ സർവീസ് , നിരക്കുകളിലെ കുറവ് എന്നിവയാണ് വരും വർഷങ്ങളിൽ ഉറ്റുനോക്കുന്നത്. വിമാനത്താവളം അദാനി എറ്റെടുത്തെങ്കിലും കസ്റ്റംസും എയര്‍ട്രോഫിക്കും,സുരക്ഷയും കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.