Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുള്ള കരാർ അദാനി ഗ്രൂപ്പിന്

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനമാണ് കരാർ നൽകിയത്. 

adani wins world largest solar project order
Author
Delhi, First Published Jun 10, 2020, 7:57 AM IST

ദില്ലി: ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുള്ള കരാർ അദാനി ഗ്രൂപ്പിന്റെ അദാനി ഗ്രീൻ എനർജിക്ക് ലഭിച്ചു. എട്ട് ഗിഗാവാട്ട് പിവി ഊർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള കരാർ 45000 കോടിയുടേതാണ്.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയെന്ന പൊതുമേഖലാ സ്ഥാപനമാണ് കരാർ നൽകിയത്. അദാനി എനർജി തദ്ദേശീയമായി സോളാർ പാനൽ നിർമ്മിക്കാനുള്ള പ്ലാന്റും എട്ട് ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയും സ്ഥാപിക്കും.

പ്ലാന്റിൽ നിന്ന് ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.92 രൂപ 25 വർഷത്തേക്ക് അദാനി ഗ്രീൻ എനർജിക്ക് നേടാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും പ്ലാന്റുകൾ സ്ഥാപിക്കുക. 2022 ഓടെ സോളാർ പാനൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും.  2025 ഓടെ ലോകത്തെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്ക് ഇതോടെ കൂടുതൽ അടുക്കാൻ അദാനി ഗ്രൂപ്പിന് സാധിക്കും.

Follow Us:
Download App:
  • android
  • ios