മുംബൈ: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ 2021 ജനുവരി മുതൽ ദക്ഷിണേന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു.

ബെംഗളൂരുവിനും സാൻ ഫ്രാൻസിസ്കോയ്ക്കും ഹൈദരാബാദിനും ചിക്കാഗോയ്ക്കുമിടയിൽ യഥാക്രമം ജനുവരി 9 നും 13 നും നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കും.

ദക്ഷിണേന്ത്യയിലെ പ്രധാന ന​ഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സാൻ ഫ്രാൻസിസ്കോയിലേക്കും ചിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിന് ഇത് ​ഗുണകരമാകുമെന്നും ന​ഗരങ്ങൾക്കിടയിൽ എളുപ്പത്തിലു‌ളള കണക്ഷനുകൾ സാധ്യമാക്കുമെന്നും വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ എയർ ഇന്ത്യ ദില്ലിയിൽ നിന്ന് ന്യൂയോർക്ക്, നെവാർക്ക്, വാഷിംഗ്ടൺ, സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് നെവാർക്കിലേക്കും നിർത്താതെയുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നു.