ഇതില്‍ അഞ്ച് ബോയിംഗ് വിമാനങ്ങളാണ് പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ ആലോചന. 

ദില്ലി: പ്രവര്‍ത്തന നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്‍റെ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പാട്ടത്തിനെടുത്ത വിമാനങ്ങളെക്കൂടാതെ ജെറ്റ് എയര്‍വേസിന് 10 ബോയിംഗ് 777-300 ഇ ആര്‍ വിമാനങ്ങളും ഏതാനും എയര്‍ബസ് എ 330 വിമാനങ്ങളും സ്വന്തമായുണ്ട്. 

ഇതില്‍ അഞ്ച് ബോയിംഗ് വിമാനങ്ങളാണ് പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ ആലോചന. 

വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുളള സന്നദ്ധത വ്യക്തമാക്കി കൊണ്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി എസ്ബിഐ ചെയര്‍മാന്‍ രജ്നീഷ് കുമാറിന് കത്തെഴുതി. നിലവില്‍ എസ്ബിഐയുടെ നേതൃത്വത്തിലുളള ബാങ്കുകളുടെ കണ്‍സോഷ്യമാണ് ജെറ്റ് എയര്‍വേസിന്‍റെ ഭരണനിര്‍വ്വഹണം നടത്തുന്നത്.