Asianet News MalayalamAsianet News Malayalam

എയർഏഷ്യ - എയർ ഇന്ത്യ ലയനം; 2023-ഓടെ പൂർത്തിയാകാൻ സാധ്യത

ലയനം 2023-ഓടെ പൂർത്തിയായേക്കും. രാജ്യത്തെ ചിലവ് കുറഞ്ഞ എയർ ലൈനുകൾ ഒരു കുടക്കീഴിലേക്ക്.  

AirAsia India Air India Express merger is likely by the end of 2023
Author
First Published Nov 3, 2022, 3:12 PM IST

ദില്ലി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി  2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് അറിയിച്ച് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സൺസിന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയർ.

നിലവിൽ കരിയറിലെ ടാറ്റ സൺസിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയർഏഷ്യയുമായാണ്. കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയർ എന്ന ലക്ഷ്യത്തോടെയാണ് ലയനം.  2005 ൽ ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയർഏഷ്യ ഇന്ത്യ പ്രവർത്തനം ആരംഭിച്ചത്. 

ALSO READ: ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും

ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എല്ലാം തന്നെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് തുടക്കം കുറിക്കുക.

നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ നാല് എയർലൈനുകൾ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.  ഈ വർഷം ജനുവരിയിലാണ് എയർ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയർഏഷ്യ ഇന്ത്യയിൽ കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ഇക്വിറ്റി ഓഹരികൾ എയർ ഇന്ത്യയ്ക്ക് വിൽക്കാൻ ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി മലേഷ്യയുടെ എയർഏഷ്യ ഏവിയേഷൻ ഗ്രൂപ്പ് ലിമിറ്റഡ് നേരത്തെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios