Asianet News MalayalamAsianet News Malayalam

താരിഫ് 20 രൂപ മുതൽ 501 രൂപ വരെ വർധിപ്പിച്ച് എയർടെൽ; പുതിയ നിരക്കുകൾ ഇങ്ങനെ

മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി 20 രൂപ മുതൽ 501 രൂപ വരെ താരിഫ് വർധന ഏർപ്പെടുത്തിയതെന്ന് എയർടെൽ പറയുന്നു

Airtel Prepaid Pack Price Increased upto 501 From November 26
Author
Delhi, First Published Nov 22, 2021, 4:26 PM IST

ദില്ലി: ഭാരതി എയര്‍ടെല്‍ റീചാർജ് പ്ലാനുകൾ അടിമുടി പരിഷ്കരിച്ചു. 20 രൂപ മുതൽ 501 രൂപ വരെയാണ് വർധന. നവംബർ 26 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്. മൂലധനത്തിന് മുകളിൽ വരുമാന വർധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വർധന ഏർപ്പെടുത്തിയതെന്ന് കമ്പനി പറയുന്നു.

ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുൻകാലങ്ങളിൽ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ 5ജി സേവനം യാഥാർത്ഥ്യമാക്കാൻ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്.

എയര്‍ടെല്‍ പ്രീപെയ്ഡിന്റെ പുതിയ നിരക്കുകള്‍

(നിലവിലെ നിരക്ക്, വാലിഡിറ്റി (ദിവസം), പുതിയ നിരക്ക്, ആനുകൂല്യങ്ങള്‍ എന്നീ ക്രമത്തില്‍)

 

നിലവിലെ നിരക്ക്

പുതിയ നിരക്ക് വാലിഡിറ്റി ആനുകൂല്യങ്ങള്‍

79

99

28 Days

50ശതമാനത്തിലധികം ടോക്ക്‌ടൈം, 200എംബി ഡാറ്റ സെക്കന്‍ഡിന് 1പൈസ വോയ്‌സ് താരിഫ്

149

179

28 Days

പരിധിയില്ലാത്ത കോള്‍,ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ

219

265

28 days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1 ജിബി ഡാറ്റ

249

299

28 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ

298

359

28 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ

379

455

84 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ

449

549

56 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ

598

719

84 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ

698

839

84 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ

1498

1799

365 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 24 ജിബി ഡാറ്റ

2498

2999

365 Days

പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ

48 (data pack)

58 (data pack)

NA

3 ജിബി ഡാറ്റ

98 (data pack)

118 (data pack)

NA

12 ജിബി ഡാറ്റ

251 (data pack)

301 (data pack)

NA

50 ജിബി ഡാറ്റ

 

ഇതിന് പുറമെ 379 രൂപയുടെ 84 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 455 രൂപ ഈടാക്കും. പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നേട്ടങ്ങൾ. പുതിയ താരിഫ് അനുസരിച്ചുള്ള പ്രീപെയ്ഡ് പാക്കുകള്‍ നവംബര്‍ 26 മുതല്‍  എയർടെൽ വെബ്സൈറ്റ് വഴി ലഭിക്കും.

Follow Us:
Download App:
  • android
  • ios