Asianet News MalayalamAsianet News Malayalam

ആകാശയ്ക്ക് പുതിയ പങ്കാളി; വരുമാനം വർദ്ധിക്കും

ഓഗസ്റ്റിൽ ആരംഭിച്ച ആകാശ എയർ പുതിയ സഹകരണത്തിൽ. വരുമാനം വർധിപ്പിക്കാൻ വിവിധ മാർഗ്ഗങ്ങൾ തേടി രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈൻ 

Akasa Air has teamed up with RateGain Travel Technologies to collect real time air travel data
Author
First Published Oct 1, 2022, 4:56 PM IST

ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ റേറ്റ്‌ഗെയിൻ ട്രാവൽ ടെക്‌നോളജീസുമായി ചേർന്ന്  തത്സമയ വിമാന യാത്രാ വിവരങ്ങൾ ശേഖരിക്കുന്നു. രാജ്യത്തെ മറ്റ് എയർലൈനുകൾ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പറക്കാൻ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരത്തോടെ കൂടുതൽ കാര്യക്ഷമമായി ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കാൻ സാധിക്കും. 

പുതിയ എയർലൈൻ ആയതിനാൽ തന്നെ വില നിർണയം ആകാശയെ സംബന്ധിച്ച് നിർണായകമാണ്, ഇതിനായി ഏറ്റവും വിശ്വസിനീയമായ വിപണി സ്ഥിതിവിവരക്കണക്കുകൾ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുക എന്നുള്ളതാണ് എയർലൈനിന്റെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതിനായി വില നിർണയം ഏറ്റവും പ്രധാനമാണ്. 

Read Also: അടൽ പെൻഷൻ യോജനയിൽ നിന്നും നികുതിദായകർ പുറത്ത്; മാറ്റം ഇന്ന് മുതൽ

ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ പറന്നു തുടങ്ങിയത്. ആകാശ വളരുന്നതിന് അനുസരിച്ച് കൂടുതൽ സമ്മർദ്ദം നേരിടേണ്ടതായി വരും. മത്സര ബുദ്ധിയോടെ, എന്നാൽ വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ പങ്കാളിത്തം സഹായകരമാകും. ആകാശയുടെ വളർച്ചയിൽ നിര്ണ്ണായകമായ പങ്കാളിത്തം വഹിക്കാൻ സാധിക്കും എന്ന് റേറ്റ്‌ഗെയിൻ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭാനു ചോപ്ര പറഞ്ഞു. വരുമാന നഷ്ടവും വിപണിയിലെ അസമത്വം കുറയ്ക്കാനും ഈ സ്ഥിതിവിവരക്കണക്കുകൾ തീർച്ചയായും ആകാശയെ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

 തത്സമയ വിമാന യാത്രാ വിവരങ്ങൾ കൈമാറുന്ന റേറ്റ്‌ഗെയിനുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ കൂടുതൽ വരുമാനം നേടാൻ അക്ഷയ്‌ക്ക് സാധിക്കും എന്ന് ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു

Read Also: മുതിർന്ന പൗരമാരുടെ ഇളവുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പുതിയ നിരക്കുകൾ ഇങ്ങനെ

 ആകാശ സെപ്റ്റംബർ 10 ന്, ചെന്നൈ-ബെംഗളൂരു റൂട്ടിൽ സർവീസുകൾ ആരംഭിച്ചിരുന്നു. അടുത്ത മാസം മുതൽ അസമിലേക്കും ത്രിപുരയിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലേക്കും  ആകാശ എയർ സർവീസുകൾ വിപുലീകരിക്കും.  ഒക്‌ടോബർ 21-ന് ഗുവാഹത്തിയിലേക്കും അഗർത്തലയിലേക്കും ആകാശ സർവീസ് ആരംഭിക്കും. 

 

Follow Us:
Download App:
  • android
  • ios