Asianet News MalayalamAsianet News Malayalam

ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി യൂണിയൻ; ബാങ്കിങ് മേഖല സ്തംഭിച്ചേക്കും

ഡിസംബർ 4 മുതൽ ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകൾ ആഹ്വനം ചെയ്ത്  ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. 

All India Bank Employees Association announces bank strikes APK
Author
First Published Sep 28, 2023, 2:25 PM IST

ദില്ലി: ബാങ്കിങ് മേഖലയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. ഡിസംബർ 4 മുതൽ 2024 ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകൾ ആഹ്വനം ചെയ്തിട്ടുണ്ട്. ബാങ്ക് ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സമയത്ത് ബാങ്കുകളുടെ വിമുഖതയാണ് പണിമുടക്കിലേക്ക് നയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ; സ്വർണവും വജ്രവും തിളങ്ങുന്ന അംബാനി കുടുംബം

പ്രതിഷേധത്തിന്റെ ഭാഗമായി, 2024 ജനുവരി 19 മുതൽ 20 വരെ രാജ്യത്തുടനീളം സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു. 

പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?

2024 ജനുവരി 19 മുതൽ 20 വരെ രാജ്യത്തുടനീളം സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും യൂണിയൻ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചു. പിഎൻബി, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ഡിസംബർ 4 മുതൽ 8 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, യൂണിയനിലെ എല്ലാ ജീവനക്കാരും ജനുവരി 2 മുതൽ 6 വരെ പണിമുടക്കും. ഡിസംബർ 11ന് എല്ലാ സ്വകാര്യ ബാങ്കുകളിലും പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമീപ വർഷങ്ങളിൽ, ഇടപാടുകാരുടെ എണ്ണവും ഇടപാടുകളും വർദ്ധിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് മതിയായ ജീവനക്കാർ ഇല്ലാതായപ്പോൾ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിച്ചു. വിരമിക്കൽ, അല്ലെങ്കിൽ പ്രൊമോഷൻ, മരണം എന്നിവയൊക്കെ കൊണ്ടുണ്ടാകുന്ന ഒഴിവുകൾ ബാങ്കുകൾ നികത്തുന്നില്ല. ബിസിനസ് വർധിപ്പിക്കാൻ ബ്രാഞ്ചുകളിൽ അധിക ജീവനക്കാരെ നൽകുന്നില്ല. ഇത് പഭോക്തൃ സംതൃപ്തിയെ പ്രതികൂലമായി ബാധിക്കുകയും ഉപഭോക്താക്കളിൽ നിന്നുള്ള സംഘർഷത്തിനും പരാതികൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. 

ALSO READ: 60 വര്‍ഷമായി, സാരി മടുത്തു, ഇനി ചുരിദാര്‍ മതി; യൂണിഫോം മാറ്റാനൊരുങ്ങി എയര്‍ ഇന്ത്യ

മാത്രമല്ല, ബാങ്കുകളിലെ ക്ലറിക്കൽ, സബോർഡിനേറ്റ് കേഡറുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഒപ്പം, സൂപ്പർവൈസറി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും സർക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്നും ബോധപൂർവമായ ശ്രമം നടക്കുന്നതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios