Asianet News MalayalamAsianet News Malayalam

അത് "തെറ്റായ ആശയം", റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയെ വിമർശിച്ച് രഘുറാം രാജന്‍ രം​ഗത്ത്

വിരാല്‍ ആചാര്യയും രാജന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്ത് എത്തി.

allow business houses into banking is a bad idea says Raghuram Rajan
Author
Mumbai, First Published Nov 23, 2020, 7:24 PM IST

മുംബൈ: ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കിങ് മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്താനും ബാങ്കുകളുടെ പ്രമോട്ടര്‍മാരാകാനും അനുവദം നല്‍കണമെന്ന റിസര്‍വ് ബാങ്ക് ആഭ്യന്തര സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് രഘുറാം രാജന്‍ രംഗത്ത്. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യുട്ടി ഗവര്‍ണർ വിരാല്‍ ആചാര്യയും പ്രസ്തുത നിയമ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. 

രാജ്യത്തെ കോര്‍പ്പറേറ്റ് ഹൗസുകള്‍ക്ക് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ വിട്ടുകൊടുക്കുന്ന നടപടിയാണിതെന്ന വിമര്‍ശനവുമായി നിരവധി സാമ്പത്തിക വിദഗ്ധരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 'തെറ്റായ ആശയം' എന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. വിരാല്‍ ആചാര്യയും രാജന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്ത് എത്തി.

ചില ബിസിനസ്സ് സ്ഥാപനങ്ങളിലേക്ക് സാമ്പത്തിക (രാഷ്ട്രീയ) അധികാരത്തിന്റെ കേന്ദ്രീകരണം ഉണ്ടാകാൻ ഇത് ഇടയാക്കുമെന്നും രഘുറാം രാജൻ പറയുന്നു. രാജൻ നിലവിൽ ചിക്കാഗോ യൂണിവേഴ്സിറ്റി ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലെ കാതറിൻ ദുസക് മില്ലർ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസിലെ ഫിനാൻസ് പ്രൊഫസറാണ്. ആചാര്യ സ്റ്റേൺ സ്കൂളിലെ പ്രൊഫസറാണ്.

Follow Us:
Download App:
  • android
  • ios