അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹം കേവലം ആഘോഷം മാത്രമല്ലതെപരമ്പരാഗത ഇന്ത്യൻ ചടങ്ങുകൾ പ്രകീർത്തിക്കുന്നത് കൂടിയാകും എന്നതിനുള്ള സൂചയാണ്‌ ഈ ചടങ്ങ്. 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. വിവാഹത്തിന് മുൻപ് നടത്തുന്ന ആദ്യ പരിപാടി പരമ്പരാഗത ഗുജറാത്തി ശൈലിയിൽ ആണ് അംബാനി കുടുംബം നടത്തിയിരിക്കുന്നത്. 'ലഗാൻ ലഖ്വാനു' എന്നറിയപ്പെടുന്ന ചടങ്ങിൽ വധുവായി രാധിക മർച്ചന്റ് തന്നെയാണ് തിളങ്ങിയത്. 

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹം കേവലം ആഘോഷം മാത്രമല്ലതെപരമ്പരാഗത ഇന്ത്യൻ ചടങ്ങുകൾ പ്രകീർത്തിക്കുന്നത് കൂടിയാകും എന്നതിനുള്ള സൂചയാണ്‌ ഈ ചടങ്ങ്. 

അനാമിക ഖന്ന ഡിസൈൻ ചെയ്ത പേസ്റ്റൽ ബ്ലൂ ലെഹങ്കയിൽ രാധിക അതിമനോഹരിയായിരുന്നു. പിങ്ക് നിറത്തിലുള്ള ചോളിയും അതിനു ചേരുന്ന ദുപ്പട്ടയും രാധിക അണിഞ്ഞു. കമ്മലുകൾ, ബ്രേസ്‌ലെറ്റ്, നെക്‌ലേസ് എന്നിവ വജ്രമായിരുന്നു. 

ലഗാൻ ലഖ്വാനു ചടങ്ങ് ഒരു ഗുജറാത്തി ആചാരമാണ്, 'കങ്കോത്രി' എന്ന് വിളിക്കപ്പെടുന്ന വിവാഹ ക്ഷണക്കത്ത് തയ്യാറാക്കി മുതിർന്നവരുടെ അനുഗ്രഹം വാങ്ങും. സാംസ്കാരിക പാരമ്പര്യങ്ങളിൽ ഉറച്ച് വിശ്വസിക്കുന്ന അംബാനി കുടുംബം തങ്ങളുടെ ആചാരങ്ങളെ ആദരിച്ചും ദൈവാനുഗ്രഹം തേടിയും ശുഭ ചടങ്ങോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. 

View post on Instagram

 2022 ഡിസംബറിൽ രാജസ്ഥാനിലെ നാഥ്ദ്വാരയിൽ വച്ച് ഔദ്യോഗികമായി അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ നിശ്ചയം നടന്നിരുന്നു. തുടർന്ന് 2023 ജനുവരി 19 ന് മുംബൈയിൽ വിവാഹ നിശ്ചയ ചടങ്ങ് നടന്നു.