Asianet News MalayalamAsianet News Malayalam

സെമിഫൈനലിൽ അനുഷ്കയുടെ കിടിലൻ ഔട്‍ഫിറ്റ്; വില കേട്ട് ഞെട്ടി ആരാധകർ

സെഞ്ചുറി നേടിയശേഷം കോലിയും തിരിച്ച്  അനുഷ്കയ്ക്ക് ഫ്ലയിംഗ് കിസ് നല്‍കിയിരുന്നു. ലോകം മുഴുവൻ ഈ സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഒരു വിഭാഗത്തിന്റെ ശ്രദ്ധ പോയത് അനുഷ്ക ശർമ്മ അണിഞ്ഞ വസ്ത്രത്തിലേക്കാണ്. 

Anushka looked great in a co-ord dress price is
Author
First Published Nov 17, 2023, 4:19 PM IST

കദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത് കാണാൻ ആരാധകർക്കൊപ്പം നിരവധി പ്രമുഖരും ഗാലറിയിൽ എത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും മാത്രമല്ല, ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച് ലോക റെക്കോര്‍ഡിട്ട വിരാട് കോലിക്ക് ഫ്ലയിംഗ് കിസ് കൊടുത്തുകൊണ്ട് അനുഷ്ക ശർമയും ഗാലറിയിൽ ഉണ്ടായിരുന്നു. 

സെഞ്ചുറി നേടിയശേഷം കോലിയും തിരിച്ച്  അനുഷ്കയ്ക്ക് ഫ്ലയിംഗ് കിസ് നല്‍കിയിരുന്നു. ലോകം മുഴുവൻ ഈ സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഒരു വിഭാഗത്തിന്റെ ശ്രദ്ധ പോയത് അനുഷ്ക ശർമ്മ അണിഞ്ഞ വസ്ത്രത്തിലേക്കാണ്. 

 ALSO READ: ഫുട്ബോൾ ഇതിഹാസത്തെ വരവേറ്റ് മുകേഷ് അംബാനി; ഡേവിഡ് ബെക്കാമിന് ഒരുക്കിയത് ഗംഭീര വിരുന്ന്!

സ്റ്റൈലിഷ് ലുക്കിലാണ് അനുഷ്‍ക എത്തിയത് അതേസമയം വളരെ കൂൾ ലൂക്കാണ് അവർ മെയിന്റൈൻ ചെയ്തത്. വലിയ ഷർട്ടും മാച്ചിംഗ് ഷോർട്ട്സും ആണ് അനുഷ്ക ധരിച്ചത്. വെള്ള നിറത്തിൽ നിയോൺ ഗ്രീൻ ഫ്ലോറൽ പ്രിന്റ് ഡെസിജിനിലുള്ളതാണ് വസ്ത്രം. ധ്രുവ് കപൂർ എന്ന ലേബലിൽ നിന്നായിരുന്നു അനുഷ്‌ക ശർമ്മയുടെ വസ്ത്രം. ഫ്‌ളോറൽ ഡിസൈനിലുള്ള 19,500 രൂപയായിരുന്നു വില.  ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ, ഷർട്ടും മാച്ചിംഗ് ഷോർട്ട്സും  27,500 രൂപയ്ക്ക് ലഭിക്കും. 

Anushka looked great in a co-ord dress price is

അതേസമയം, സെഞ്ചുറി തികച്ചശേഷം പുറത്തായ കോലി ഡ്രസ്സിംഗ് റൂമിലെ ബാല്‍ക്കണയില്‍ വന്ന് തൊട്ടു മുകളിലെ വിഐപി ബോക്സിലിരുന്ന ഭാര്യ അനുഷ്ക ശര്‍മയെ നോക്കുന്ന വീഡിയോയും വൈറലാണ്.മുംബൈയിലെ കനത്ത ചൂടില്‍ കടുത്ത പേശിവലിവ് മൂലം  കോലി ഓടാാനാവാതെ ബുദ്ധിമുട്ടി. ശ്രേയസ് അയ്യര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ റണ്ണെടുക്കാനായി ഓടിയ കോലി ക്രീസിലേക്ക് ഡൈവ് ചെയ്ത് വീഴുന്നത് കണ്ട് ആശങ്കയോടെ എഴുന്നേല്‍ക്കുന്ന അനുഷ്കയുടെ വീഡിയോയും ആരാധകര്‍ ആഘോഷമാക്കുകയാണ് 

Follow Us:
Download App:
  • android
  • ios