സഞ്ചാരികള്‍ക്ക് അനന്തമായ യാത്രാ സാധ്യതകളാണ് ഏഷ്യാനെറ്റ് സ്മാർട്ട് ട്രാവലർ എക്സ്പോ തുറന്നിടുന്നത്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോ- 2023 ന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഒ ബൈ താമരയിലാണ്എക്സ്പോ. ഇന്നും നാളെയുമായി രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് എക്സ്പോ നടക്കുക. കുറഞ്ഞ ചെലവില്‍ ലോകം ചുറ്റിക്കാണാനുള്ള അവസരം ഒരുക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം. കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി മികച്ച പ്രതികരണമുണ്ടാക്കിയതിന് പിന്നാലെയാണ് എക്സ്പോ തലസ്ഥാനത്ത് എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഞ്ചാരികള്‍ക്ക് അനന്തമായ യാത്രാ സാധ്യതകളാണ് ഏഷ്യാനെറ്റ് സ്മാർട്ട് ട്രാവലർ എക്സ്പോ തുറന്നിടുന്നത്. യാത്ര പോകേണ്ട ഇടങ്ങളെക്കുറിച്ചും പ്രത്യേകതകളും പരിചയപ്പെടുത്തുക മാത്രമല്ല യാത്രയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നത് അടക്കമുള്ള സംശയങ്ങള്‍ക്കും എക്സ്പോയിലൂടെ ഉത്തരം ലഭിക്കും. സന്ദര്‍ശകരില്‍ നിന്ന് നെറുക്കടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് സൗജന്യ വിദേശ യാത്രയ്ക്കുള്ള അവസരവും ഉണ്ടാകും. ഏഷ്യാനെറ്റ് ന്യൂസ് സ്മാര്‍ട്ട് ട്രാവല്‍ എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്