എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ട്രെയിനിംഗ് സ്ഥാപനമായ എസ്പീനിയ (ജര്‍മ്മനി) യുടെ അംഗീകൃത ട്രെയിനിംഗ് സെന്റര്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം തുടങ്ങി.

നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ നൂതനമായ അറിവുകളും ചികിത്സാ രീതികളും പങ്കുവെച്ചു കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതിയായ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സിംപോസിയം സമാപിച്ചു. നട്ടെല്ല് സംബന്ധമായ ചികിത്സയില്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പഠനക്ലാസ്സുകളും, തത്സമയ ശസ്ത്രക്രിയകളും, നൂതനമായ എന്‍ഡോസ്‌കോപ്പിക് രീതികളുമായി ബന്ധപ്പെട്ട് വീഡിയോ പ്രസന്റേഷനുമെല്ലാം ഉള്‍പ്പെട്ട സിംപോസിയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധേയമായ എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ ട്രെയിനിംഗ് സ്ഥാപനമായ എസ്പീനിയ (ജര്‍മ്മനി) യുടെ അംഗീകൃത ട്രെയിനിംഗ് സെന്റര്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിന്റെ (എഫ് ആര്‍ സി എസ്) അംഗീകാരമുള്ള എസ്പീനിയയുടെ ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിനിംഗ് സെന്റര്‍ കൂടിയാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

സി എം ഇ യുടേയും എസ്പീനിയ ട്രെയിനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ബഹു. എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിര്‍വ്വഹിച്ചു. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. ഹരി പി എസ് സ്വാഗതം പറഞ്ഞു. ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ കൺസൽട്ടന്റ് ഓർത്തോപീഡിക് & സ്‌പൈൻ സർജൻ ഡോ. ഫൈസൽ എം. ഇഖ്ബാൽ, കൺസൽ ട്ടന്റ് ന്യൂറോ & സ്‌പൈൻ സർജറി ഡോ. ഷാജി കെ. ആർ, എന്റോസ്കോപിക് സ്‌പൈൻ സ്പെഷ്യലിസ്റ്റുമാരായ ഡോ. സതീഷ് ചന്ദ്ര ഗോരെ, ഡോ. ഗിരീഷ് ധത്തർ തുടങ്ങി ഇന്ത്യയിലെ പ്രശസ്തരായ ഡോക്ടർമാരും സംബന്ധിച്ചു.