എക്സിക്യുട്ടീവ് ചെയർമാനായി അസിംപ്രേജിയുടെ മകന്‍ റിഷാദ് പ്രേംജിയെ നിയമിക്കും.

ദില്ലി: ഐ ടി ഭീമൻമാരായ വിപ്രോ ലിമിറ്റഡിന്‍റെ എക്‍സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസിം പ്രേംജി വിരമിക്കുന്നു. അടുത്ത മാസം 30 നാണ് നീണ്ട 53 വര്‍ഷത്തെ സേവനത്തിന് പിന്നാലെ അസിം പ്രേംജി വിരമിക്കുന്നത്. വിരമിക്കുമെങ്കിലും വിപ്രോയുടെ ഫൗണ്ടർ ചെയർമാനും നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമായി അസിം പ്രേംജി തുടരും. എക്സിക്യുട്ടീവ് ചെയർമാനായി അസിംപ്രേജിയുടെ മകന്‍ റിഷാദ് പ്രേംജിയെ നിയമിക്കും. അതേസമയം പുതിയ മാനേജിങ് ഡയറക്ടറായി ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ നിയമിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളാണ് അസിംപ്രേംജി ഫൗണ്ടേഷന്‍ നടത്തുന്നത്. വിപ്രോയുടെ 43 ശതമാനം ഓഹരി വിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വക്കുകയും ഗ്രാമങ്ങളിള്‍ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി വേണ്ട പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്.