Asianet News MalayalamAsianet News Malayalam

ഫെബ്രുവരിയിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധികൾ അറിയാം

ഫെബ്രുവരി മാസത്തെ ബാങ്ക് അവധിയുടെ പട്ടിക റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇതനുസരിച്ച് 29 ദിവസമുള്ള മാസത്തിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

bank holidays in February 2024
Author
First Published Jan 31, 2024, 6:02 PM IST

പുതുവർഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്, അടുത്തമാസം ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ തയ്യാറാക്കുക. കാരണം വരുന്ന മാസം കുറെയേറെ ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട്. ഫെബ്രുവരി മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇതനുസരിച്ച് 29 ദിവസമുള്ള മാസത്തിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഫെബ്രുവരിയിലെ അവധികളിൽ  ഞായർ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും അവധികൾ ഉൾപ്പെടുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി വ്യത്യസ്തമായിരിക്കാമെന്ന കാര്യം ഓർമ്മിക്കണം. 

ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിയാം

ഫെബ്രുവരി 4 - ഞായറാഴ്ച
ഫെബ്രുവരി 10 - രണ്ടാം ശനിയാഴ്ച 
ഫെബ്രുവരി 11 - ഞായറാഴ്ച
ഫെബ്രുവരി 14 -  ബസന്ത് പഞ്ചമി/സരസ്വതി പൂജ അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി 
ഫെബ്രുവരി 18 - ഞായറാഴ്ച
ഫെബ്രുവരി 19 - ഛത്രപതി ശിവജി മഹാരാജ് ജയന്തി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി 
ഫെബ്രുവരി 20 - സംസ്ഥാന ദിനം ഐസ്വാൾ, ഇറ്റാനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി 
ഫെബ്രുവരി 24 - നാലാം ശനിയാഴ്ച
ഫെബ്രുവരി 25 - ഞായറാഴ്ച
ഫെബ്രുവരി 26 - നിയോകം ഇറ്റാനഗറിൽ ബാങ്കുകൾക്ക് അവധി 

ആർബിഐ വെബ്‌സൈറ്റ് സന്ദർശിച്ച് അവധികൾ അറിയാം കഴിയുന്നതാണ്. അല്ലെങ്കിൽ ഈ ലിങ്കിൽ (https://rbi.org.in/Scripts/HolidayMatrixDisplay.aspx) ക്ലിക്ക് ചെയ്‌ത് പരിശോധിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios