സ്വകാര്യവൽക്കരണം ബാങ്കിംഗ് മേഖലയെ തകർക്കുമെന്നത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് സമരത്തിന്റെ ലക്ഷ്യം. 

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) മാർച്ച് 15,16 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് നടത്തും. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ നാളെ കഴിഞ്ഞാൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർ പണിമുടക്കും. സ്വകാര്യവൽക്കരണം ബാങ്കിംഗ് മേഖലയെ തകർക്കുമെന്നത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് സമരത്തിന്റെ ലക്ഷ്യം.