നിർമ്മിത ബുദ്ധി (AI) ജനങ്ങളുടെ തൊഴിലിനെയും സാമ്പത്തിക സ്ഥിതിയെയും മാറ്റിമറിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എഐ നൽകുന്ന ഉയർന്ന ഉത്പാദനക്ഷമത മൂലം ഭാവിയിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് ജീവിക്കാൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ഭയത്തോട് താൻ യോജിക്കുന്നില്ലെന്നും ബെസോസ് കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധി (AI) ജനങ്ങളുടെ തൊഴിലിനെയും സാമ്പത്തിക സ്ഥിതിയെയും മാറ്റിമറിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. എഐ നൽകുന്ന ഉയർന്ന ഉത്പാദനക്ഷമത മൂലം ഭാവിയിൽ ആളുകൾക്ക് ആഴ്ചയിൽ വെറും മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബം പുലർത്താൻ കഴിഞ്ഞേക്കുമെന്നും, രണ്ട് പേർ ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് ഒരാളുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കാൻ സാധിക്കുമെന്നും ബെസോസ് പറയുന്നു. ഫോഗ്സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിലാണ് ജെഫ് ബെസോസ് ഇക്കാര്യം പങ്കുവെച്ചത്.
ഉത്പാദനക്ഷമത വർധിക്കുന്നതോടെ ആളുകൾ ഒന്നിലധികം ജോലികൾ ചെയ്യേണ്ട അവസ്ഥ ഒഴിവാകുമെന്നും, ഇത് തൊഴിലുടമകൾക്ക് ജീവനക്കാരെ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാക്കുമെന്നും ബെസോസ് കൂട്ടിച്ചേർത്തു. എന്നാൽ 2025 അവസാനത്തിനു ശേഷം ആമസോൺ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടത് ചൂണ്ടിക്കാണിച്ചപ്പോൾ, കോവിഡ് കാലത്ത് കമ്പനി നടത്തിയ വൻ നിയമനങ്ങളാണ് ഇതിന് കാരണമെന്നും എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന ഭയത്തോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന 'പ്രൊമിത്യൂസ്' (Prometheus) എന്ന കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് നിലവിൽ ജെഫ് ബെസോസ്. എഐ നിക്ഷേപങ്ങൾ പുറം പോച്ച് മാത്രമുള്ള ഒരു ഫിനാൻഷ്യൽ ബബിൾ മാത്രമാണോ എന്ന ചോദ്യത്തിന്, ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ പ്രതിസന്ധികളെ അതിജീവിച്ച് നിലനിൽക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.


