കൊച്ചി: ജീവനക്കാരുടെ സേവന വേതന കരാർ പുതുക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  വെള്ളി, ശനി ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ  അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയുകൾ ചേർന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ്  48 മണിക്കൂർ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്. 

നിലവിലെ വേതന കരാറിൻറെ കാലാവധി 2017 ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. തുടർന്ന് 39 തവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച്11 മുതൽ 13 വരെ ത്രിദിന പണിമുടക്കും ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.