Asianet News MalayalamAsianet News Malayalam

വരുന്ന 7 ദിവസം ബാങ്കുകൾ തുറക്കില്ല; വിവിധ നഗരങ്ങളിലെ ബാങ്ക് അവധികള്‍ ഇങ്ങനെ

 സെപ്റ്റംബർ 22 മുതൽ 30 വരെ 7 ദിവസം വരെ ബാങ്കുകൾ അടച്ചിരിക്കും. ഓരോ നഗരത്തിലെയും അവധികൾ വ്യത്യമായിരിക്കും. കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും 
 

Bank To Remain Closed For Upto 7 Days From 22 To 30 September APK
Author
First Published Sep 22, 2023, 6:34 PM IST

ദില്ലി: സെപ്‌റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രമാണ് ശേഷിക്കുന്നത്. മാസാവസാനം ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്തവകാരുണ്ടെങ്കിൽ ശ്രദ്ധിക്കുക, പല നഗരങ്ങളിൽ, വിവിധ അവസരങ്ങളിൽ വരുന്ന ആഴ്ചയിൽ ബാങ്കുകൾ അവധിയായിരിക്കും. 

വരുന്ന ഏഴ് ദിവസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലെ ബാങ്കുകൾ അടഞ്ഞു കിടക്കും. എന്നാൽ എല്ലാ നഗരങ്ങളിലും ബാങ്കുകൾ അടഞ്ഞു കിടക്കില്ല. ഉദാഹരണത്തിന് ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ കേരളത്തിൽ ബാങ്കുകൾ അവധിയാണെങ്കിലും മറ്റ് നഗരങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. ഇതുപോലെ തിരിച്ചും ആയിരിക്കും. 

ALSO READ: കൈയിൽ 2,000 രൂപ നോട്ടുണ്ടോ? ഇനി എട്ട് ദിനങ്ങൾ മാത്രം; ഇപ്പോൾ ഈ കമ്പനികൾ പോലും സ്വീകരിക്കാൻ വിസമ്മതിക്കുന്നു‍!

ബാങ്ക് ശാഖകൾ അടച്ചിട്ടിരിക്കുമെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ തുടരും. ഇടപാടുകൾ നടത്താനും ബാലൻസുകൾ പരിശോധിക്കാനും അത്യാവശ്യമായ ബാങ്കിംഗ് കാര്യങ്ങൾ നടത്താന്  ഓൺലൈൻ ബാങ്കിംഗ് ഉപയോഗിക്കാം. 

വരുന്ന 7  ബാങ്ക് അവധികൾ

1.) സെപ്റ്റംബർ 22, 2023- ശ്രീ നാരായണ ഗുരു സമാധി ദിനമായതിനാൽ കൊച്ചി, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2.) സെപ്റ്റംബർ 23, 2023- നാലാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

3.) സെപ്റ്റംബർ 24, 2023- ഞായർ, പ്രതിവാര അവധി, രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

4.) സെപ്റ്റംബർ 25, 2023- ശ്രീമന്ത ശങ്കർദേവിന്റെ ജന്മദിനം പ്രമാണിച്ച് ഗുവാഹത്തിയിൽ ബാങ്ക് അവധി

5.) സെപ്റ്റംബർ 27, 2023- നബി ദിനം ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

6.) സെപ്റ്റംബർ 28, 2023- നബി ദിനം- അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, തെലങ്കാന, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, റായ്പൂർ, റാഞ്ചി എന്നിവിടങ്ങളിൽ ബാങ്ക് അവധി

7.) സെപ്റ്റംബർ 29, 2023- നബി ദിനം- ഗാംഗ്‌ടോക്ക്, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

 ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios