Asianet News MalayalamAsianet News Malayalam

ഡിസംബറിൽ ആറുദിവസം ബാങ്ക് പണിമുടക്ക് 

നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.

banking employees going to strike 6 days in December prm
Author
First Published Nov 18, 2023, 7:53 AM IST

ദില്ലി: ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

Read More... ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ഇടപാടുകൾ, സാമ്പത്തിക ശേഷിയുള്ളവർ മാത്രം ലക്ഷ്യം; ഹോട്ടലിൽ നിന്ന് അറസ്റ്റും

നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നേരത്തെ നവംബർ 13ന് മിന്നൽ പണിമുടക്ക് നിശ്ച‌‌യിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചു. 

Follow Us:
Download App:
  • android
  • ios