Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ, ഇങ്ങനെ ചെയ്യരുത്, അക്കൗണ്ടിലെ പണം പോകും, നിരവധിപേര്‍ക്ക് പണികിട്ടി; ജാഗ്രത വേണമെന്ന് ഐസിഐസിഐ

തുടര്‍ന്ന് ഹാക്കിങ് നടത്തി പണം മോഷ്ടിക്കാൻ അവര്‍ക്ക് സാധിക്കുമെന്നതും ഉപഭോക്താക്കൾ മനസിലാക്കണം. ഇത്തരം ആപ്ലിക്കേഷനുകൾ നിങ്ങളുടെ വിവരങ്ങൾ ചോരാൻ കാരണമായേക്കാം.  

Be careful one of the private Bank warns customers against new online fraud
Author
First Published Apr 4, 2024, 6:55 PM IST

പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഐസിഐസിഐ ബാങ്ക്. വാട്ട്‌സ്ആപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നാണ്  അക്കൗണ്ട് ഉടമകളോട് ബാങ്ക് അഭ്യർത്ഥിക്കുന്നത്. ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമകൾ ക്ലിക്ക് ചെയ്താൽ അത് ഏതെങ്കിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ആകുന്നതിന് സഹായിക്കും. തുടര്‍ന്ന് ഹാക്കിങ് നടത്തി പണം മോഷ്ടിക്കാൻ അവര്‍ക്ക് സാധിക്കുമെന്നതും ഉപഭോക്താക്കൾ മനസിലാക്കണം. ഇത്തരം ആപ്ലിക്കേഷനുകൾ നിങ്ങളുടെ വിവരങ്ങൾ ചോരാൻ കാരണമായേക്കാം.  

ലിങ്കിലും മറ്റും ലഭിക്കുന്ന ഏതെങ്കിലും സംശയം തോന്നുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് ആവര്‍ത്തിച്ച കമ്പനി. ഉപഭോക്താക്കൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ അത് ചെയ്യാവൂ എന്നും വ്യക്തമാക്കി.  ഐസിഐസിഐ ബാങ്ക് ഒരിക്കലും തങ്ങളുടെ ഉപഭോക്താക്കളെ മൊബൈൽ നമ്പറിൽ വിളിച്ച്, ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടില്ല. ഇത്തരത്തിൽ നിര്‍ബന്ധിക്കുന്ന വാട്സാപ്പ് സന്ദേശവും ബാങ്ക് അയക്കില്ലെന്ന്, ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. ഏതെങ്കിലും ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ, സാമ്പത്തിക ഇടപാടുകളുടെ ഒടിപി അവര്‍ക്ക് ആക്സസ് ചെയ്യാൻ സാധിക്കുകയും പണം നഷ്ടമാവുകയും ചെയ്യുമെന്ന് ബാങ്ക് അറിയിപ്പിൽ പറയുന്നു.

ഐസിഐസിഐ ബാങ്ക് നൽകിയ സുരക്ഷാ ടിപ്പുകൾ

1) ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ അപ്‌ഡേറ്റ് ചെയ്യുക.

2) ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം (Google Play Store, Apple App Store) ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക.

3) ഒരു വിശ്വസനീയ കമ്പനികളിൽ നിന്ന് ആൻ്റിവൈറസ് ഇൻസ്റ്റാൾ ചെയ്യുകയും, അത് പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.

4) ആക്സസ് അനുവദിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷന്റെ അനുമതികൾ എന്തൊക്കെയെന്ന് പരിശോധിക്കുക.

5)ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.

6) വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് അറിയാത്ത ആപ്ലിക്കേഷനുകൾ/ഫയലുകൾ ഡൗൺലോഡ് ചെയ്യുക/ഇൻസ്റ്റാൾ ചെയ്യുക എന്നിവ ഒഴിവാക്കുക.

7)ഒടിപി, പാസ്‌വേഡ്, പിൻ, കാർഡ് നമ്പർ തുടങ്ങിയ നിങ്ങളുടെ രഹസ്യ വിവരങ്ങൾ ഒരിക്കലും ആരുമായും പങ്കിടരുത്.

'ഗൂ​ഗിൾ പേ ഇല്ല, എടിഎമ്മിൽ നിർത്തി തരികയുമില്ല'; ഓട്ടോയിലെ അറിയിപ്പ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios