ഇത് രണ്ടാം തവണയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍ മികച്ച സേവനദാതാവാകുന്നത്. എയര്‍ കാനഡയാണ് മികച്ച ബിസിനസ് ക്ലാസ് സര്‍വീസ് എയര്‍വേസ്. 

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച പത്ത് വിമാനക്കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ട്രിപ് അഡ്വൈസര്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ഏഷ്യന്‍ വിമാനക്കമ്പനികളാണ് മേധാവിത്വം പുലര്‍ത്തുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് സിംഗപ്പൂര്‍ എയര്‍ലൈനാണ്. ഖത്തര്‍ എയര്‍വേസ് രണ്ടാം സ്ഥാനവും തായ്‍വാല്‍ ആസ്ഥാനമായ ഇവ എയര്‍ പട്ടികയില്‍ മൂന്നാം സ്ഥാനവും നേടി. 

ഇത് രണ്ടാം തവണയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍ മികച്ച സേവനദാതാവാകുന്നത്. എയര്‍ കാനഡയാണ് മികച്ച ബിസിനസ് ക്ലാസ് സര്‍വീസ് എയര്‍വേസ്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയത് ഒരേയൊരു അമേരിക്കന്‍ കമ്പനി മാത്രമാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈനാണ് ആദ്യ പത്തിലെ ഒരേയൊരു അമേരിക്കന്‍ കമ്പനി. 

ലോകത്തെ പ്രമുഖ എയര്‍വേസുകളായ ബ്രിട്ടീഷ് എയര്‍വേസ്, വിര്‍ജിന്‍ അറ്റ്ലാന്‍ഡിക്, അമേരിക്കന്‍ എയര്‍ലൈന്‍ തുടങ്ങിയവയ്ക്ക് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല.