Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് 35 ലക്ഷം രൂപ വരെ കിട്ടിയേക്കാം; ബില്‍ ഗേറ്റ്സിന്‍റെ ഗ്രാന്‍റ് ചല‌ഞ്ച് ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ?

ഇന്ത്യയിൽ 50 കോടിയിൽ പരം ആളുകൾ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരാണെന്നാണ് അനുമാനം. സ്മാർട്ട്ഫോണുകളിൽ മാത്രം ലഭിക്കുന്ന ഇൻസ്റ്റന്റ് ഡിജിറ്റൽ പേമെന്റ് സാങ്കേതിക വിദ്യ ഈ ഫോണുകളിൽ കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഡിജിറ്റൽ പണമിടപാട് ഉയർത്തുകയും പണത്തിന്റെ വിനിയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം.

bill gates grand challenge for startups world wide
Author
Mumbai, First Published Dec 4, 2019, 2:41 PM IST

മുംബൈ: ലോകത്തെവിടെയുമുള്ള സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കുമായി ഒരു ഗ്രാന്റ് ചലഞ്ച് ഒരുക്കിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്. അതിന് പ്രഖ്യാപിച്ച സമ്മാനമാകട്ടെ ആരെയും ഒന്ന് പോരിനിറങ്ങാൻ പ്രേരിപ്പിക്കുന്നതുമാണ്. ബാങ്ക് തന്നെ മൊബൈൽ ആയ ഈ കാലഘട്ടത്തിൽ ബിൽ ഗേറ്റ്സ് മുന്നോട്ട് വയ്ക്കുന്ന ചലഞ്ച് അത്ര ചെറുതൊന്നുമല്ല. ഫീച്ചർ ഫോണുകളിൽ പേമെന്റ് സൊല്യൂഷൻ സിസ്റ്റം വികസിപ്പിക്കാനാണ് വെല്ലുവിളി.

ബിൽ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനും നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സിഐഐ ഡോട് കോ എന്നിവ ചേർന്നാണ് ഈ മത്സരം നടത്തുന്നത്. ലോകത്തെവിടെയുമുള്ള സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും ഈ ചലഞ്ചിൽ പങ്കെടുക്കാം.

ഇന്ത്യയിൽ 50 കോടിയിൽ പരം ആളുകൾ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരാണെന്നാണ് അനുമാനം. സ്മാർട്ട്ഫോണുകളിൽ മാത്രം ലഭിക്കുന്ന ഇൻസ്റ്റന്റ് ഡിജിറ്റൽ പേമെന്റ് സാങ്കേതിക വിദ്യ ഈ ഫോണുകളിൽ കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഡിജിറ്റൽ പണമിടപാട് ഉയർത്തുകയും പണത്തിന്റെ വിനിയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം.

ആപ്ലിക്കേഷൻ വികസിപ്പിക്കുന്നവർക്ക് 50,000 യുഎസ് ഡോളറാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ മൂല്യമനുസരിച്ച് 35.8 ലക്ഷം രൂപയോളം വരും ഈ തുക. മത്സരത്തിൽ രണ്ടാമതെത്തുന്നവർക്ക് 30,000 ഡോളറാണ് സമ്മാനം. 21.51 ലക്ഷം രൂപ. മൂന്നാം സ്ഥാനമാണ് കിട്ടുന്നതെങ്കിൽ 20,000 ഡോളർ ലഭിക്കും. 14.28 ലക്ഷം രൂപയോളം വരുമിത്.

അടുത്ത വർഷം ജനുവരി 12 വരെ ഈ മത്സരത്തിന് അപേക്ഷിക്കാം. 2020 മാർച്ച് 14 ന് വിജയികളെ പ്രഖ്യാപിക്കും. https://grand-challenge.ciie.co/ എന്ന വെബ്സൈറ്റിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാവും.

Follow Us:
Download App:
  • android
  • ios