Asianet News MalayalamAsianet News Malayalam

ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

ഹാള്‍ മാര്‍ക്കിംഗ് സ്വര്‍ണം മാത്രം വിപണിയിലെത്തുന്നത് പൊതുജനങ്ങള്‍ക്ക് ശുദ്ധമായ സ്വര്‍ണം കിട്ടാന്‍ കാരണമാകുമെന്ന് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രഷനുള്ള കടയുടമകള്‍ പറയുന്നു.

bis hallmark mandatory for gold sale from june 16
Author
Kozhikode, First Published Jun 16, 2021, 7:45 AM IST

കോഴിക്കോട്: ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ. 

ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. ഹാള്‍ മാര്‍ക്കിംഗ് സ്വര്‍ണം മാത്രം വിപണിയിലെത്തുന്നത് പൊതുജനങ്ങള്‍ക്ക് ശുദ്ധമായ സ്വര്‍ണം കിട്ടാന്‍ കാരണമാകുമെന്ന് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രഷനുള്ള കടയുടമകള്‍ പറയുന്നു.

അതേ സമയം ബിഐസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലാത്ത കടയുടമകള്‍ ആശങ്കയിലാണ്. നിലവില്‍ വിപണിയിലുള്ള എല്ലാ സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്ത് വില്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നാണ് ഇവരുടെ നിര്‍ദേശം. അതേ സമയം ജനങ്ങളുടെ കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല എന്നത് പൊതുജനത്തിന് ആശ്വാസമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios