Asianet News MalayalamAsianet News Malayalam

Bitcoin : ബിറ്റ്‌കോയിനെ ഔദ്യോഗിക കറൻസിയാക്കി മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്

ക്രിപ്‌റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്.

Bitcoin is now official currency in Central African Republic
Author
Trivandrum, First Published Apr 28, 2022, 4:21 PM IST

ബിറ്റ്‌കോയിനെ തങ്ങളുടെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്.  ക്രിപ്‌റ്റോകറൻസിയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്. "ബിറ്റ്കോയിന്‍ ഇനിമുതല്‍ രാജ്യത്തെ ഔദ്യോഗിക കറൻസിയായിരിക്കും. ബിറ്റ്‌കോയിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന്  പ്രസിഡന്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേര പറഞ്ഞു. ബിറ്റ്‌കോയിന്റെ ഉപയോഗത്തലൂടെ രാജ്യത്ത് സങ്കീർണ്ണമായേക്കാവുന്ന പണ കൈമാറ്റം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.  

സ്വർണ്ണത്തിന്റെയും വജ്രങ്ങളുടെയും സമ്പന്നമായ കരുതൽ ശേഖരം ഉണ്ടായിരുന്നിട്ടും, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി   അംഗീകാരിച്ച ലോകത്തെ ആദ്യ രാജ്യം മധ്യ അമേരിക്കയിലെ എൽ സാൽവദോർ സാൽവഡോറിന്റെ പാതയാണ് രാജ്യം പിന്തുടരുന്നത്. 

ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു ബിൽ കഴിഞ്ഞയാഴ്ച പാർലമെന്റ് ഐകകണ്‌ഠേന അംഗീകരിച്ചതായി പ്രസിഡന്റ് ഫൗസ്റ്റിൻ-ആർചേഞ്ച് ടൗഡേരയുടെ ചീഫ് ഓഫ് സ്റ്റാഫ് ഒബെദ് നാംസിയോ പറഞ്ഞു. പ്രസിഡന്റ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു, കാരണം ഇത് മധ്യ ആഫ്രിക്കൻ പൗരന്മാരുടെ അവസ്ഥ മെച്ചപ്പെടുത്തും,” നംസിയോ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തു.  

Follow Us:
Download App:
  • android
  • ios