ഫെബ്രുവരി 21 ന് ബിറ്റ്കോയിൻ കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,354.14 ൽ നിന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നിരുന്നു.
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ശനിയാഴ്ച റെക്കോർഡ് ഉയരത്തിലെത്തി. 59,755 ഡോളർ വരെ വ്യാപാരത്തിൽ കറൻസി നേട്ടത്തിലേക്ക് എത്തി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഫെബ്രുവരി 21 ന് ബിറ്റ്കോയിൻ കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,354.14 ൽ നിന്ന് രണ്ട് ശതമാനത്തിലധികം ഉയർന്നിരുന്നു.
പ്രമുഖ സ്ഥാപനങ്ങളായ ബിഎൻവൈ മെലോൺ, അസറ്റ് മാനേജർ ബ്ലാക്ക് റോക്ക്, ക്രെഡിറ്റ് കാർഡ് രംഗത്തെ പ്രമുഖരായ മാസ്റ്റർകാർഡ് എന്നിവർ ക്രിപ്റ്റോകറൻസികളെ പിന്തുണയ്ക്കുമ്പോൾ ടെസ്‍ല, സ്ക്വയർ, മൈക്രോസ്ട്രാറ്റജി എന്നിവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ തയ്യാറായതാണ് ബിറ്റ്കോയിന്റെ നിരക്ക് ഈ വർഷം ഉയരാൻ പ്രേരകമായത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
