Asianet News MalayalamAsianet News Malayalam

ലോകത്തെ ഒന്നാമന്‍ ബില്‍ ഗേറ്റ്സ്, ഏഷ്യയിലെ ഒന്നാമന്‍ അംബാനി; കോടീശ്വരന്മാരുടെ ഇടയിലെ രാജാക്കന്മാര്‍ ഇവര്‍

മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബില്‍ ഗേറ്റ്സാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം. ബില്‍ ഗേറ്റ്സിന്‍റെ ആസ്തി 11,300 കോടി ഡോളറാണ് (8.05 ലക്ഷം കോടി രൂപ). അംബാനിയുടെ ആസ്തി നിലവില്‍ 6,100 കോടി ഡോളറാണ് (4.35 ലക്ഷം കോടി രൂപ).
 

bloomberg billionaires index, richest person in the world
Author
Mumbai, First Published Dec 25, 2019, 1:27 PM IST

മുംബൈ: ബ്ലുംബര്‍ഗ് പുറത്തുവിട്ട കോടീശ്വരന്മാരുടെ പട്ടികയില്‍ വന്‍ നേട്ടം സ്വന്തമാക്കി മുകേഷ് അംബാനി. ബ്ലുംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ മുകേഷ് അംബാനിക്ക് ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവുമാണ്. 

മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബില്‍ ഗേറ്റ്സാണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം. ബില്‍ ഗേറ്റ്സിന്‍റെ ആസ്തി 11,300 കോടി ഡോളറാണ് (8.05 ലക്ഷം കോടി രൂപ). അംബാനിയുടെ ആസ്തി നിലവില്‍ 6,100 കോടി ഡോളറാണ് (4.35 ലക്ഷം കോടി രൂപ).

മുകേഷ് അംബനിയുടെ സമ്പത്തില്‍ ഈ വര്‍ഷം 1,700 കോടി ഡോളറിന്‍റെ (1.21 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായി.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരി വില 40 ശതമാനം വര്‍ധിച്ചതാണ് ഇത്തരമൊരു മുന്നേറ്റത്തിന് മുകേഷ് അംബാനിയെ സഹായിച്ചത്. എന്നാൽ, രണ്ടാമത്തെ ധനികനായ ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തില്‍ ഈ വര്‍ഷം 1300 കോടി ഡോളര്‍ കുറഞ്ഞു. 

വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി(63-ാം സ്ഥാനം) എച്ച്‌സിഎല്‍ സ്ഥാപകനും ചെയര്‍മാനുമായ ശിവ് നാടാര്‍ (88-ാം സ്ഥാനം) കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എം.ഡി. ഉദയ് കൊട്ടക്ക് (95-ാം സ്ഥാനം) എന്നിവരാണ് ബ്ലൂംബേര്‍ഗ് ബില്യനേഴ്‌സ് പട്ടികയിലെ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു ഇന്ത്യക്കാര്‍. 

Follow Us:
Download App:
  • android
  • ios