Asianet News MalayalamAsianet News Malayalam

ആൽക്കഹോൾ ഇല്ലാത്ത ബിയർ; മിഡിൽ ഈസ്റ്റിൽ കച്ചവടം പൊടിപൊടിക്കുന്നു

മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളവും ഉള്ള ഇത്തരം ആൽക്കഹോൾ ഇല്ലാത്ത മദ്യത്തിനുള്ള ആളുകളുടെ  താൽപ്പര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Brewers tap growth of zero-alcohol beers in Middle East
Author
First Published Aug 17, 2024, 7:13 PM IST | Last Updated Aug 17, 2024, 7:13 PM IST

ജിപ്ഷ്യൻ സ്വദേശി, മോഹൻനാദ് അബ്ദലസീം.. 35 വയസ്, മദ്യം കഴിക്കില്ല. എന്നാൽ അദ്ദേഹം പ്രതിദിനം മൂന്നോ നാലോ ക്യാനുകളിൽ ബിയറായ മൗസിയും ഫൈറൂസും കഴിക്കും. ബിയർ കഴിച്ചിട്ടും മദ്യം കഴിക്കില്ലെന്ന് പറയാനൊരു കാരണമുണ്ട്. മൗസിയും ഫൈറൂസും ആൽക്കഹോൾ ഇല്ലാത്ത ബിയറുകൾ ആണ്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളവും ഉള്ള ഇത്തരം ആൽക്കഹോൾ ഇല്ലാത്ത മദ്യത്തിനുള്ള ആളുകളുടെ  താൽപ്പര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മദ്യ ഉപഭോഗ നിരക്ക് ഉള്ള ഈ പ്രദേശങ്ങളിലെ പുതിയ പ്രവണത മികച്ച അവസരമാണ് തങ്ങൾക്ക് നൽകുന്നതെന്ന് ആൽക്കഹോൾ ഫ്രീ മദ്യ നിർമാതാക്കളായ കാൾസ്‌ബെർഗും അൻഹ്യൂസർ-ബുഷ് ഇൻബെവും ഉൾപ്പെടെയുള്ള  കമ്പനികൾ പറയുന്നു. പലരും ആൽക്കഹോൾ ഇല്ലാത്ത ബിയറുകളിലേക്ക് മാറിയെന്നും പെപ്‌സി, കൊക്കകോള തുടങ്ങിയ  ശീതളപാനീയ ബ്രാൻഡുകൾ ഉപേക്ഷിച്ചുവെന്നും ഇവർ പറയുന്നു. ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യുഎസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം നടക്കുന്നുണ്ട്.  പെപ്‌സി, കൊക്കകോള എന്നിവയ്ക്കാണ് ഇത് മൂലമുള്ള തിരിച്ചടി. ഈ പാനീയങ്ങൾ വേണ്ടെന്ന് വയ്ക്കുന്നവർ ഭൂരിഭാഗവും ആൽക്കഹോൾ ഇല്ലാത്ത ബിയറുകൾ ആണ് കഴിക്കുന്നത്. പല നോൺ-ആൽക്കഹോളിക് ബിയറുകളിലും  മദ്യം നീക്കം ചെയ്യുന്നതിനുപകരം, ആൽക്കഹോൾ ഉണ്ടാകുന്നതിനുള്ള പുളിപ്പിക്കൽ ഒഴിവാക്കിയാണ് നിർമ്മിക്കുന്നത്.  

ആഗോള ബിയർ നിർമാതാക്കളായ എബി ഇൻവേബ് സൗദി അറേബ്യയിൽ  ആൽക്കഹോൾ രഹിത ബിയർ കൊറോണ സെറോ പുറത്തിറക്കിക്കഴിഞ്ഞു. മദ്യനിർമ്മാതാക്കളുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗമാണ്  ആൽക്കഹോളില്ലാത്ത ബിയറുകൾ വഴി ലഭിക്കുന്നത്.    പക്ഷേ അവ മൊത്തത്തിലുള്ള വളർച്ച വാഗ്ദാനം ചെയ്യുന്നതിനാൽ ആണ് നിർമാതാക്കൾ ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്.  അതേ സമയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരോക്ഷമായി പോലും മദ്യം പ്രോത്സാഹിപ്പിക്കുന്നത്  നിരോധിച്ചിട്ടുണ്ട്.  ആൽക്കഹോൾ രഹിത മദ്യത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നയം അത്തരത്തിലായിരിക്കുമോ എന്നത് വ്യക്തമല്ല. അത് അറിഞ്ഞ ശേഷം  മാത്രമായിരിക്കും നിർമാതാക്കളുടെ തുടർന്നുള്ള നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios