Asianet News MalayalamAsianet News Malayalam

കേന്ദ്ര ബജറ്റ് 2024; ശമ്പളവരുമാനക്കാരുടെ പ്രതീക്ഷകൾ പൂവണിയുമോ

പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള അടിസ്ഥാന ഇളവുകളുടെ പരിധിയിലും എച്ച്ആർഎ ഇളവിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Budget 2024 Pre-budget expectations for salaried individuals on income tax relief
Author
First Published Jan 10, 2024, 2:42 PM IST

രാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിക്കാരിക്കുകാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമനാണ് ഈ സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുക. ഈ ബജറ്റിൽ വലിയ ഇളവുകളാണ് നികുതിദായകർ പ്രതീക്ഷിക്കുന്നത്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള അടിസ്ഥാന ഇളവുകളുടെ പരിധിയിലും എച്ച്ആർഎ ഇളവിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉയർന്ന പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്,   ശമ്പളക്കാരായ വിഭാഗത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനം ഉണ്ടാകണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.  2014 മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. നികുതി സ്ലാബ്  പരിഷ്ക്കരിക്കുന്നത് ഇടത്തരം വരുമാനക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കും . ഇത് വിലക്കയറ്റം മൂലമുള്ള ചെലവ് നേരിടാൻ അവർക്ക് സഹാകരമാകുമെന്ന് വിദഗ്ധർ പറയുന്നു .  

സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ആദായനികുതി വെട്ടിക്കുറയ്ക്കുന്നതിന് സാധ്യതയില്ലെങ്കിലും നികുതി രഹിത പരിധികൾ  വർദ്ധിപ്പിച്ചുകൊണ്ട് കുറച്ച് ആശ്വാസം നൽകാനാകും. പ്രതിമാസ ജിഎസ്ടി ഇൻപുട്ട് ക്രെഡിറ്റ് ടൈംലൈനുകളും നടപടികളും മെച്ചപ്പെടുത്തുന്നത് ശമ്പളക്കാരായ നികുതിദായകർക്ക് ഗുണം ചെയ്യും. പിഎഫ്  വിഹിതം 12% ൽ നിന്ന് 15% ആയി ഉയർത്തുന്നത് ജീവനക്കാരുടെ റിട്ടയർമെന്റ് ഫണ്ടുകൾ സുരക്ഷിതമാക്കുന്നതിനാൽ അത് ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകും. ഇടക്കാല ബജറ്റിൽ എച്ച്ആർഎ ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.
 
 ശമ്പളക്കാരായ,  ഭവനവായ്പ എടുത്ത വ്യക്തികൾ പഴയ നികുതി വ്യവസ്ഥയിൽ നിന്ന് പുതിയ  വ്യവസ്ഥയിലേക്ക് മാറാൻ വിമുഖത കാണിക്കുന്നുണ്ട് .പലിശയിലെ കിഴിവ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണിത് . പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇക്കാര്യത്തിൽ ചില നടപടികൾ സ്വീകരിക്കുന്നതിന് ഇടക്കാല ബജറ്റിൽ നിർദേശമുണ്ടായേക്കും

 

Follow Us:
Download App:
  • android
  • ios