Asianet News MalayalamAsianet News Malayalam

കാഴ്ചകൊണ്ട് അളക്കാനാകില്ല, പറ്റിക്കപ്പെടാതിരിക്കുക; വജ്രം വാങ്ങും മുൻപ് തീർച്ചയായും ഈ 4 കാര്യങ്ങൾ അറിയണം

കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. 

Buying Diamond Jewellery? Know about the 4 C's apk
Author
First Published Jun 9, 2023, 7:48 PM IST

ത്നങ്ങളും ആഭരണങ്ങളും നൂറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ഇന്നും ആളുകൾക്ക് ഡയമണ്ട് ആഭരണങ്ങളോടുള്ള ഭ്രമം കുറയുന്നില്ല. വജ്രം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. 

വജ്രം വാങ്ങും മുൻപ് ഒരാൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ

വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. 

ഡയമണ്ട് കട്ട്

ഒരു വജ്രത്തിന്റെ തിളക്കം  അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന്  മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്.  52% പേരും ഇതാണ് ഇഷ്ട്ടപെടുന്നത്. തുടർന്ന് പ്രിൻസസ് കട്ട്, എമറാൾഡ് കട്ട് തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള കട്ട് ഉണ്ടെങ്കിലും, റൗണ്ട് ബ്രില്യന്റ് കട്ട് ബാക്കിയുള്ളവയെക്കാൾ മികച്ചതാണ്

വ്യക്തത

വജ്രത്തിന്റെ ഗുണനിലവാരം അറിയുന്നതിൽ ഒരു ഘടകമാണ് അതിന്റെ വ്യക്തത. സ്വാഭാവികമായി രൂപപ്പെട്ട കല്ലുകൾ ആയതിനാൽ, അവ സ്വാഭാവിക പ്രക്രിയകൾക്ക് വിധേയമാകുന്നു, ഇത് കല്ലുകളിൽ പല പാടുകളും തീർക്കുന്നു. ഇത് പ്രകാരം ഗ്രേഡുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് ഇവ തിരിച്ചറിയാൻ കഴിയില്ല.  ഇവിടെയാണ് വജ്രം എങ്ങനെയുള്ളതാണ്എന്ന്  അറിയാനായി നിങ്ങളെ സഹായിക്കാനും ഒരു  ഐ ലൂപ്പോ മൈക്രോസ്കോപ്പോ ഉപയോഗിക്കുന്നതിനും ഒരു വിദഗ്ദ്ധന്റെ ആവശ്യം വരുന്നത്. 

ഭാരം

നമുക്ക് ചുറ്റുമുള്ള മറ്റെല്ലാം പോലെ വജ്രങ്ങൾക്കും ഭാരമുണ്ട്. ലളിതമായി പറഞ്ഞാൽ, "കാരറ്റ് ഭാരം" എന്ന പദം ഒരു വജ്രത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്നു. ഒരു കാരറ്റ് 200 മില്ലിഗ്രാമിന് തുല്യമാണ്, തുടർന്ന് 100 പോയിന്റുകളായി തിരിച്ചിരിക്കുന്നു. അതിനാൽ, നിങ്ങൾ 50 പോയിന്റ് കല്ലുള്ള വജ്രാഭരണങ്ങൾ വാങ്ങുകയാണെങ്കിൽ, നിങ്ങളുടെ വജ്രത്തിന് 0.50 കാരറ്റ് ഭാരമുണ്ടാകും. ഒരു വജ്രത്തിന്റെ വില ഈ 4 ഘടകങ്ങളെ   അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഡയമണ്ടിന്റെ കാരറ്റ് ഭാരമാണ് വില നിശ്ചയിക്കുന്നതിൽ ഏറ്റവും ഉയർന്ന പാരാമീറ്ററായി കണക്കാക്കുന്നത്.

നിറം

വജ്രങ്ങളെ വർണ്ണരഹിതമെന്ന് വിളിക്കാറുണ്ട്, എന്നിരുന്നാലും സാങ്കേതികമായി വജ്രങ്ങൾക്ക് D മുതൽ Z വരെ 23 വ്യത്യസ്ത നിറങ്ങൾ ഉണ്ട്, D നിറമില്ലാത്ത വജ്രമാണ്, Z- ഇളം മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറത്തിൽ ഉള്ളവയാണ്. ഇതിൽ, വർണ്ണരഹിതമായ വജ്രങ്ങൾ  പ്രകൃതിയിൽ അപൂർവമായതിനാൽ ഏറ്റവും വിലപ്പെട്ടതാണ്. നിറത്തിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ വജ്രത്തിന്റെ മൂല്യത്തെ ബാധിക്കും. ഉദാഹരണത്തിന്, ഒരേ വ്യക്തതയും ഭാരവും ഉള്ള രണ്ട് വജ്രങ്ങൾ നിറം മാത്രം അടിസ്ഥാനമാക്കി മൂല്യത്തിൽ വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഒരു വജ്രം വാങ്ങുമ്പോൾ, നിറം,  വ്യക്തത, ഭാരം, കട്ടിങ് എന്നിവ പരിഗണിക്കുന്നത് വളരെ പ്രധാനമാണ്.
 

Follow Us:
Download App:
  • android
  • ios