എല്ലാവർക്കും തുല്യമായ പഠന അവസരങ്ങളും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുക എന്നതാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം
കൊച്ചി: ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുമുള്ളതുമായ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി ബൈജൂസ് എജ്യുക്കേഷൻ ഫോർ ഓൾ (BYJU'S education for all) ), സ്മൈൽസ് ഫൗണ്ടേഷൻ (Smiles foundation) എന്നിവർ കൈകോർക്കുന്നു. തുല്യമായ പഠന അവസരങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും നൽകുന്ന ബൈജുവിന്റെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭവും നവി മുംബൈ ആസ്ഥാനമായുള്ള എൻജിഒ സ്മൈൽസ് ഫൗണ്ടേഷനും ആണ് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ തയ്യാറെടുക്കക്കുന്നത്. മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, കേരളം, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബൈജുവിന്റെ ഉയർന്ന നിലവാരമുള്ളതും സാങ്കേതികതയിൽ അധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ പങ്കാളിത്തതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ശാക്തീകരണത്തിനാണ് ഇരു ഓർഗനൈസേഷനും മുൻകൈ എടുക്കുന്നത്. വെൽഫെയർ ഹോമുകൾ, ജുവനൈൽ ഹോമുകൾ, അനാഥാലയങ്ങൾ, മഹാരാഷ്ട്ര സ്റ്റേറ്റ് റൂറൽ ലൈവ് ലിഹുഡ് മിഷന്റെ സ്വയം സഹായ സംഘങ്ങൾ, ഗ്രാമീണ ഗവൺമെന്റ് ജില്ലാ പരിഷത്ത് സ്കൂളുകളിലെയും അൺ എയ്ഡഡ് സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ തപാൽ വകുപ്പിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾ, പ്രതിരോധസേനയിൽ അംഗമായവരുടെ കുട്ടികൾ, പകർച്ചവ്യാധിയുടെ സമയത്ത് നിർണായക പിന്തുണാ സംവിധാനമായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികൾ എന്നിവർക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
എല്ലാ കുട്ടികൾക്കും തുല്യമായ പഠന അവസരങ്ങളാണ് നല്കാൻ ഉദ്ദേശിക്കുന്നത്. സ്മൈൽസ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ബൈജുസ് മഹാരാഷ്ട്രയിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുകയും അവരുടെ ലക്ഷ്യങ്ങൾ പിന്തുടരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. സാങ്കേതികതയുടെ ചുവടുപിടിച്ച് കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു എന്നും നല്ലൊരു നാളെ കൊണ്ടുവരാൻ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി പ്രവർത്തിക്കാൻ ഞങ്ങൾ താല്പര്യപ്പെടുന്നു എന്നും ബൈജൂസിന്റെ സോഷ്യൽ ഇനീഷ്യേറ്റീവ്സ് വിപി മാൻസി കാസ്ലിവാൾ പറഞ്ഞു.
വളരെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിൽ പിന്തുണ നൽകുകയാണ് സ്മൈൽസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് താഴ്ന്ന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ പഠനം ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന സംരംഭവുമായി ബൈജൂസ് കൈകോർത്തതിൽ സന്തോഷമുണ്ടെന്നും 100% വിദ്യാസമ്പന്നരായ തലമുറയെ വാർത്തെടുക്കാൻ കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നും സ്മൈൽസ് ഫൗണ്ടേഷൻ പ്രസിഡന്റായ ഡോ. ഉമാ ധീരജ് അഹൂജ പറഞ്ഞു.
2020-ൽ പ്രവർത്തനം ആരംഭിച്ച ബൈജൂസിന്റെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്നതിലൂടെ വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കാനും എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള അവസരമുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു സാമൂഹിക സ്വാധീനമുള്ള സംരംഭമാണ്. ഡിജിറ്റൽ പഠനത്തിലൂടെ ഏറ്റവും അപരിഷ്കൃതരായ ആളുകളെയും താഴ്ന്ന സമൂഹങ്ങളിലെ കുട്ടികളെയും ശാക്തീകരിക്കാൻ സാധിക്കും. 2025-ഓടെ 10 ദശലക്ഷം പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനാണ് ബൈജൂസ് ലക്ഷ്യമിടുന്നത്.
