Asianet News MalayalamAsianet News Malayalam

മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 10,000 കോടി; അംഗീകാരം നൽകി കേന്ദ്രം

രാജ്യത്തെ ഈ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. നവീകരണത്തിനായി അനുവദിച്ചത് 10000  കോടി രൂപ. 
 

Cabinet has approved Rs 10000 crore for the redevelopment of  3 railway station
Author
First Published Sep 28, 2022, 5:54 PM IST

ദില്ലി: രാജ്യത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ 10,000 കോടി രൂപ അനുവദിച്ച് കേന്ദ്രം. ദില്ലി, അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നിർമ്മാണത്തിനായി 10,000 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.

 

നഗരത്തോട് ഇണങ്ങുന്ന രീതിയിൽ അതേസമയം ആധുനിക സൗകര്യങ്ങളോട് കൂടിയായിരിക്കും റെയിൽവേ സ്റ്റേഷനുകൾ പുനർനിർമ്മിക്കുക എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിയിയുടെ ആദ്യഘട്ടത്തിൽ പ്രതിദിനം 50 ലക്ഷം പേർ സഞ്ചരിക്കുന്ന 199 സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ക്ഷാമബത്ത നാല് ശതമാനം ഉയരും; ആഹ്ളാദ തിമിർപ്പിൽ കേന്ദ്ര ജീവനക്കാർ

ദില്ലി റെയിൽവേ സ്റ്റേഷന്റെ നവീകരണം ഉടനെ പൂർത്തിയാക്കുമെന്നും മറ്റ് രണ്ട് റെയിൽവേ സ്റ്റേഷനുകളും രണ്ടര വർഷത്തിനുള്ളിൽ പുനർനിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഫറ്റീരിയകൾ, വിനോദ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. 

റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടാതെ കൂടുതൽ റെസ്റോറന്റുകളും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങളും ഒരുക്കും. കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും യാത്രക്കാർക്കായി തയ്യാറാക്കും. നവീകരിക്കുന്ന സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യും. കുട്ടികൾക്ക് സുരക്ഷിതമായി വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യം ഉണ്ടാകും ഒപ്പം മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികളോട് കൂടിയ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. 

അഹമ്മദാബാദ്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം 2025  ആകുമ്പോഴേക്ക് പൂർത്തിയാക്കും. 10 ലക്ഷം പേർ പ്രതിദിനം യാത്ര ചെയ്യുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു.
 
  

 
 

Follow Us:
Download App:
  • android
  • ios