വാണിജ്യ ബാങ്കിം​ഗ് ലൈസൻസിനാണ് യൂണിമണി അപേക്ഷിച്ചിരിക്കുന്നത്.


മുംബൈ: കേരളത്തിൽ നിന്നുളള കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്, ബാങ്ക് ലൈസൻസിന് അപേക്ഷിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. ഇസാഫ് ബാങ്ക് മാതൃകയിൽ സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസിനാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് അപേക്ഷിച്ചിരിക്കുന്നത്. 

സഹകരണ ബാങ്കുകൾക്കും സ്മോൾ ഫിനാ‍ൻസ് ബാങ്ക് ലൈസൻസിനായി അപേക്ഷിക്കാമെന്ന റിസർവ് ബാങ്ക് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അപേക്ഷ നൽകിയത്. സ്മോൾ ഫിനാൻസ് വിഭാ​ഗത്തിൽ വിസോഫ്റ്റ് ടെക്നോളജീസ്, അഖിൽ കുമാർ ​ഗുപ്ത, ദ്വാര ക്ഷത്രിയ ​ഗ്രാമീൺ ഫിനാൻഷ്യൽ എന്നിവയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

ഇതിനൊപ്പം ബാങ്കായി പ്രവർത്തിക്കാനുളള അനുവാദം തേടി യുഎഇ എക്സ്ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (യൂണിമണി) അപേക്ഷ സർപ്പിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കിം​ഗ് ലൈസൻസിനാണ് യൂണിമണി അപേക്ഷിച്ചിരിക്കുന്നത്. ദ് റിപ്പാർട്രിയേറ്റ്സ് കോ ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്പ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിൻ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ് എന്നിവയും വാണിജ്യ ബാങ്കാകാനുളള അപേക്ഷ റിസർവ് ബാങ്കിന് സമർപ്പിച്ചിട്ടുണ്ട്.