Asianet News MalayalamAsianet News Malayalam

9 സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിക്കാൻ ഈ ബാങ്ക്; മൊബൈൽ ബാങ്കിംഗ്, ഫണ്ട് ട്രാൻസ്ഫർ എന്നിവ പട്ടികയിൽ

എടിഎം ചാർജുകൾ, ഇന്റർനെറ്റ് & മൊബൈൽ ബാങ്കിംഗ് സേവന ചാർജുകൾ എന്നിവ ഉയർത്താൻ ഈ പൊതുമേഖലാ ബാങ്ക്. പുതുക്കിയ നിരക്കുകൾ ഇതാണ് 
 

Canara Bank revises charges on these 9 services
Author
First Published Jan 10, 2023, 3:00 PM IST

ദില്ലി: ബാങ്കിങ് സേവനങ്ങളുടെ നിരക്കുകൾ ഉയർത്താൻ ഒരുങ്ങി കാനറാ ബാങ്ക്. 2023 ഫെബ്രുവരി 3 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ചില നോൺ-ക്രെഡിറ്റ്, നോൺ-ഫോറെക്‌സ് അനുബന്ധ സേവനങ്ങൾക്കുള്ള നിരക്കുകളാണ് കാനറ ബാങ്ക് പരിഷ്കരിച്ചത്. 

ചെക്ക് റിട്ടേൺ, ഇസിഎസ് ഡെബിറ്റ് റിട്ടേൺ ചാർജുകൾ, ശരാശരി മിനിമം ബാലൻസ്, ശരാശരി പ്രതിമാസ മിനിമം ബാലൻസ് പരിപാലിക്കാത്തത്, ലെഡ്ജർ ഫോളിയോ ചാർജുകൾ, ഇന്റർനെറ്റ് & മൊബൈൽ ബാങ്കിംഗ് സേവന ചാർജുകൾ എന്നിവയുടെ നിരക്കുകൾ ഉയരും. 

ചെക്ക് റിട്ടേൺ

പുതുക്കിയ നിരക്കുകൾ പ്രകാരം 1000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. പത്ത് ലക്ഷം മുതൽ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചെക്കുകൾക്ക് 1000  രൂപയും ഒരു കോടിക്ക് മുകളിൽ ഉള്ളതിന് 2000  രൂപയുമാണ് ചാർജ്. 

ലെഡ്ജർ ഫോളിയോ ചാർജുകൾ

ഒരു പേജിൽ 40 എൻട്രികൾ അല്ലെങ്കിൽ അടങ്ങിയ  ഒരു ലെഡ്ജർ പേജിന് 125 രൂപയും  ജിഎസ്ടിയും ഈടാക്കും. ത്രൈമാസ അടിസ്ഥാനത്തിൽ ആയിരിക്കും ഇവ ഈടാക്കുക. 

മൊബൈൽ നമ്പർ/ ഇ-മെയിൽ/ വിലാസം മാറ്റുന്നതിന് ചാർജുകൾ ബാധകമായിരിക്കും. 50 രൂപയാണ് ഇതിന് ബാങ്കുകൾ ഈടാക്കുക. 

കാനറ ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, എടിഎം വഴി പ്രതിമാസം നാല് തവണ പണം പിൻവലിക്കലുകൾ സൗജന്യമാണ്. പ്രതിമാസം നാളിൽ കൂടുതൽ തവണ പിൻവലിച്ചാൽ ഓരോ പിൻവലിക്കലിലും  അഞ്ച് രൂപയും ഒപ്പം ജിഎസ്ടിയും എന്ന നിരക്കിൽ സേവന നിരക്ക് ഈടാക്കും.

 

Follow Us:
Download App:
  • android
  • ios