കാർ ഇൻഷുറൻസ് സ്റ്റാറ്റസ് അറിയാം പരിവാഹൻ പോർട്ടൽ വഴി
നിങ്ങളുടെ കാറിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന് ഇപ്പോൾ എളുപ്പത്തിൽ പരിശോധിക്കാം, അതും ഡിജിറ്റലായി.

ഇന്ത്യയിൽ എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. അപകടം, മോഷണം, മൂന്നാമതൊരു കക്ഷി കാരണം ഉണ്ടാകുന്ന പരിക്ക് എന്നിവയിൽ നിന്നും ഉണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളിൽ നിന്നും ഇൻഷുറൻസ് നിങ്ങൾക്ക് പരിരക്ഷ നൽകും. നിങ്ങളുടെ കാറിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ എന്ന് ഇപ്പോൾ എളുപ്പത്തിൽ പരിശോധിക്കാം, അതും ഡിജിറ്റലായി. കേന്ദ്ര ഗതാഗത മന്ത്രാലയം നടത്തുന്ന പരിവാഹൻ പോർട്ടലാണ് ഇതിനുള്ള ഒരു ഔദ്യോഗിക മാർഗ്ഗം. ഈ ലേഖനം, പരിവാഹൻ പോർട്ടൽ ഉപയോഗിച്ച് എങ്ങനെ കാർ ഇൻഷുറൻസ് പരിശോധിക്കാമെന്നും മോട്ടോർ ഇൻഷുറൻസ് ആപ്പുകളെക്കുറിച്ചും നിങ്ങൾക്ക് വിവരം നൽകും.
എന്തുകൊണ്ട് കാർ ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിക്കണം
മോട്ടോർ വാഹന ഇൻഷുറൻസ് ഇന്ത്യയിൽ നിർബന്ധമാണ്. ഏറ്റവും കുറഞ്ഞത് ഒരു തേഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് എങ്കിലും വാഹനത്തിന് ഉണ്ടായിരിക്കണം. ഇതില്ലാത്ത പക്ഷം വലിയ പിഴകൾ, നിയമലംഘനത്തിനുള്ള ഫൈൻ, കൂടാതെ ചില സാഹചര്യങ്ങളിൽ ജയിൽശിക്ഷയും അനുഭവിക്കേണ്ടി വരാം. ഇൻഷുറൻസ് സ്റ്റാറ്റസ് അറിയുന്നത് കാലാവധി അവസാനിച്ചോ എന്ന് അറിയാനും സഹായിക്കും.
പരിവാഹൻ പോർട്ടൽ ഉപയോഗിച്ച് കാർ ഇൻഷുറൻസ് സ്റ്റാറ്റസ് അറിയാനുള്ള ഗൈഡ് ഇതാ.
Step 1: പരിവാഹൻ സേവ പോർട്ടൽ എടുക്കാം
പരിവാഹൻ ഹോംപേജിൽ തന്നെ വാഹനങ്ങളുമായും ഡ്രൈവിങ് ലൈസൻസുമായും ബന്ധപ്പെട്ട സേവനങ്ങൾ കാണാം.
Step 2: ‘Vehicle Related Services’ തെരഞ്ഞെടുക്കാം
ഹോം പേജിൽ നിന്നും ‘Online Services’ എന്ന മെനു തെരഞ്ഞെടുക്കാം. അതിൽ നിന്നും ‘Vehicle Related Services’ എടുക്കണം. ഇത് പുതിയൊരു പേജ് ഓപ്പൺ ചെയ്യും.
Step 3: Select Your State – സംസ്ഥാനം തെരഞ്ഞെടുക്കാം.
വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം ഏതാണെന്ന് തെരഞ്ഞെടുക്കാം. അതത് സംസ്ഥാനങ്ങളിലെ ആർ.ടി.ഒ ആണ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്.
Step 4: വാഹന രജിസ്ട്രേഷൻ നമ്പർ നൽകാം
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ളത് പോലെ തന്നെ രജിസ്ട്രേഷൻ നമ്പർ കൊടുക്കാം. ശേഷം ക്യാപ്ച്ച കോഡ് നൽകണം.
Step 5: ‘Vahan Search’ ക്ലിക്ക് ചെയ്യാം
ഇത് നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകും.
Step 6: ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കാം
ഇൻഷുറൻസ് വിവരങ്ങളിൽ താഴെ പറയുന്നവ കാണാം:
- ഇൻഷുറൻസ് കമ്പനിയുടെ പേര്
- പോളിസി നമ്പർ
- കാലാവധി
Step 7: വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പാക്കൂ
വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കാം. അതല്ല വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ രേഖകൾ പുനപരിശോധിക്കാൻ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ സമീപിക്കാം, അല്ലെങ്കിൽ ആർ.ടി.ഒയിൽ പുതിയ വിവരങ്ങൾ സമർപ്പിക്കാം.
മോട്ടോർ ഇൻഷുറൻസ് ആപ്പ് ഉപയോഗിക്കുന്ന വിധം
പരിവാഹന് പുറമെ മോട്ടോർ ഇൻഷുറൻസ് ആപ്പുകളും ഇതിനായി ഉപയോഗിക്കാം. ഇതിന് ചെയ്യേണ്ടത്:
Step 1: App ഡൗൺലോഡ് ചെയ്യാം
ഇൻഷുററുടെ പക്കൽ നിന്നോ പൊതുവായ ഒരു വാഹന ഇൻഷുറൻസ് ആപ്പോ ഡൗൺലോഡ് ചെയ്യാം.
Step 2: അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യാം
രജിസ്ട്രേഡ് വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാം. പുതിയ യൂസർ ആണെങ്കിൽ പുതിയ അക്കൌണ്ട് സൃഷ്ടിക്കാം. ഇതിന് പോളിസി നമ്പർ, മറ്റു വിവരങ്ങൾ വേണ്ടി വരും.
Step 3: ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കാം
‘My Policies’ അല്ലെങ്കിൽ ‘My Account’ എടുത്ത് പോളിസി വിവരങ്ങൾ പരിശോധിക്കാം.
Step 4: ഇൻഷുറൻസ് സ്റ്റാറ്റസ് അറിയാം
പോളിസി നമ്പർ, ഇൻഷുററുടെ പേര്, കവറേജ് വിവരങ്ങൾ, കാലാവധി തുടങ്ങിയവ ശ്രദ്ധയോടെ പരിശോധിക്കൂ.
ഇൻഷുറൻസ് കൈകാര്യം ചെയ്യാൻ ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ചാലുള്ള ഗുണം
പരിവാഹനും ഈ ആപ്പുകളും ഒരുമിച്ച് ഉപയോഗിച്ചാൽ:
- വിവരങ്ങൾ എപ്പോഴും: നിങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ എപ്പോഴും അറിയാം.
- അതിവേഗം അപ്ഡേറ്റുകൾ: സമയാസമയത്ത്അപ്ഡേറ്റുകൾ ലഭിക്കും.
- ഉപയോഗിക്കാൻ എളുപ്പം: പോളിസി മാനേജ് ചെയ്യാം, റിന്യൂവൽ, മറ്റു വിവരങ്ങൾ എളുപ്പമാക്കും.
- സുരക്ഷ: സുരക്ഷിതമായിരിക്കും നിങ്ങളുടെ വിവരങ്ങൾ.
ചുരുക്കിപ്പറഞ്ഞാൽ...
കാർ ഇൻഷുറൻസ് സ്റ്റാറ്റസ് അറിയേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്ക ഇത് പരിശോധിക്കാം. പരിവാഹൻ ആയാലും മറ്റു ആപ്പുകളായാലും സമയനഷ്ടം തീരെയില്ലാതെ ഇത് ചെയ്യാനാകും.
ഡിജിറ്റൽ ടൂളുകൾ ഉപയോഗപ്പെടുത്തുന്നത് എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ സഹായിക്കും. മാത്രമല്ല റിസ്കുകൾ കുറയ്ക്കുകയും ചെയ്യും.