ഉഡാന് കീഴിൽ മികച്ച രീതിയിൽ സേവനം നൽകുന്ന 1,000 പ്രാദേശിക കണക്റ്റിവിറ്റി റൂട്ടുകളാണ് ലക്ഷ്യം. 

ദില്ലി: ചെലവ് കുറഞ്ഞ വിമാനയാത്ര നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഉഡാന് കീഴില്‍ കൂടുതല്‍ സബ്സിഡൈസ് റൂട്ടുകള്‍ കൊണ്ടുവന്നേക്കും. വിമാന സര്‍വീസിന് പ്രാധാന്യം കുറവുളള റൂട്ടുകളെ പരസ്പരം ബന്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഉഡാന് കീഴിൽ മികച്ച രീതിയിൽ സേവനം നൽകുന്ന 1,000 പ്രാദേശിക കണക്റ്റിവിറ്റി റൂട്ടുകളാണ് ലക്ഷ്യം. അടുത്ത കുറച്ച് വർഷങ്ങളിൽ തന്നെ ഇത് കൈവരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, നോര്‍ത്ത് ഇസ്റ്റേണ്‍ സംസ്ഥാനങ്ങള്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇതിന്‍റെ ഭാഗമായി സബ്സിഡികള്‍, നികുതി ഒഴിവാക്കല്‍ തുടങ്ങിയവ സര്‍ക്കാര്‍ നടപ്പാക്കും.