ഇതുവരെ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍, സോഴ്സ് ഓഫീസിന്‍റെയും ഡെസ്റ്റിനേഷന്‍ ഓഫീസിന്‍റെയും പങ്കാളിത്തത്തോടെയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ നിയമം വന്നു.
ഇപിഎഫ് അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ണായക തീരുമാനങ്ങളുമായി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ . ഇതിന്‍റെ ഭാഗമായി ഫോം 13 ന്‍റെ പുതുക്കിയ പതിപ്പ് ഇപിഎഫ്ഒ അവതരിപ്പിച്ചു. ഇതോടെ ജീവനക്കാര്‍ ജോലി മാറുമ്പോള്‍ പഴയ സ്ഥാപനത്തില്‍ നിന്നും പുതിയ സ്ഥാപനത്തിലേക്ക് പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ പ്രക്രിയ ലളിതമാവും കൂടാതെ, ആധാര്‍ സീഡിംഗ് ഇല്ലാതെ തന്നെ തൊഴിലുടമകള്‍ക്ക് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുകള്‍ (യുഎഎന്‍) സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സൗകര്യവും ഇപിഎഫ്ഒ അവതരിപ്പിച്ചു
ഇതുവരെ പിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍, സോഴ്സ് ഓഫീസിന്‍റെയും ഡെസ്റ്റിനേഷന്‍ ഓഫീസിന്‍റെയും പങ്കാളിത്തത്തോടെയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ നിയമം അനുസരിച്ച്, ഇപിഎഫ്ഒ അക്കൗണ്ട് ട്രാന്‍സ്ഫറില്‍ ഡെസ്റ്റിനേഷന്‍ ഓഫീസിന്‍റെ അംഗീകാരം ആവശ്യമില്ല, പകരം സോഴ്സ് ഓഫീസിന്‍റെ അംഗീകാരത്തോടെ മാത്രം മതി.സോഴ്സ് ഓഫീസില്‍ നിന്ന് ക്ലെയിം അംഗീകരിച്ചുകഴിഞ്ഞാല്‍, അക്കൗണ്ട് ഡെസ്റ്റിനേഷന്‍ ഓഫീസിലെ ഇപിഎഫ്ഒ അംഗത്തിന്‍റെ കറന്‍റ് അക്കൗണ്ടിലേക്ക് സ്വയമേവ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഇത് 1.25 കോടിയിലധികം അംഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇത് എല്ലാ വര്‍ഷവും ഏകദേശം 90,000 കോടി രൂപ കൈമാറ്റം സാധ്യമാക്കുമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. പിഎഫ് തുകയുടെ നികുതി നല്‍കേണ്ടതും നികുതി നല്‍കേണ്ടാത്തതുമായ ഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യവും പരിഷ്കരിച്ച പതിപ്പിലുണ്ട്. നികുതി നല്‍കേണ്ട പിഎഫ് പലിശയില്‍ ടിഡിഎസ് കൃത്യമായി കണക്കാക്കാന്‍ ഇത് സഹായിക്കും.
ഫെബ്രുവരിയില്‍ 15.43 ലക്ഷം പുതിയ അംഗങ്ങള്‍ ഇഎസ്ഐസിയില്‍ ചേര്‍ന്നു
ഫെബ്രുവരിയില്‍ 15.43 ലക്ഷം പുതിയ അംഗങ്ങള്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ചേര്‍ന്നു. ഫെബ്രുവരിയില്‍ 23,526 പുതിയ സ്ഥാപനങ്ങള്‍ ഇഎസ്ഐ പദ്ധതിയുടെ കീഴില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയില്‍ ചേര്‍ത്ത പുതിയ അംഗങ്ങളില്‍ 7.36 ലക്ഷം ജീവനക്കാര്‍ 25 വയസ്സ് വരെ പ്രായമുള്ളവരാണ്, മൊത്തം പുതിയ അംഗങ്ങളില്‍ അവരുടെ പങ്ക് ഏകദേശം 47.7% ആണ്. ഫെബ്രുവരിയില്‍ സ്ത്രീകളുടെ ആകെ പ്രവേശനം 3.35 ലക്ഷമായിരുന്നു.
