വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം പ്രഖ്യാപിച്ചത്. 

ചെന്നൈ: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് രാജ്യത്ത് മാറ്റാനാകാതെ കിടക്കുന്നത് 23000 കോടിയുടെ ചെക്കുകൾ. മുംബൈ, ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളിലായി 31 ലക്ഷം ചെക്കുകളാണ് കെട്ടിക്കിടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേതന വർധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരം പ്രഖ്യാപിച്ചത്. ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്.

രാജ്യവ്യാപക സമരത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ മാർച്ച് 11 മുതൽ 13 വരെ മൂന്ന് ദിവസം തുടർച്ചയായി പണിമുടക്കാനും യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 13 ന് ശേഷവും ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തിൽ ഏറ്റവും കുറഞ്ഞത് 15 ശതമാനം വർധനവെങ്കിലും വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ 12.25 ശതമാനം വേതനവർധനവിൽ ഉറച്ചുനിൽക്കുകയാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘടനകൾക്ക്.