മുംബൈ: വിപണി കൂടുതല്‍ തുറന്നിടുന്ന നയപരിപാടികള്‍ക്ക് ചൈന തുടക്കമിടണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. ചൈനയുടെ ആഭ്യന്തര വിപണിയിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും വിദേശ കമ്പനികള്‍ക്ക് പരിമിതിയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വിലയിരുത്തി. 

യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ചൈനീസ് കമ്പനികള്‍ക്ക് പരിഗണന നല്‍കുമ്പോള്‍ തന്നെ വിദേശ കമ്പനികളോടും അനുഭാവ പൂര്‍ണമായ സമീപനം വേണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വായ്പ നല്‍കുന്നത് ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ചൈന സര്‍ക്കാര്‍ ഉടമസ്ഥതതയിലുളള കമ്പനികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെടുന്നു.