ഷാങ്ഹായ്: ചൈനീസ് സർക്കാർ ഏജൻസി അലിബാബ ഗ്രൂപ് ഹോൾഡിങ്സ് ലിമിറ്റഡിന് മേൽ 18 ബില്യൺ യുവാൻ (2.75 ബില്യൺ ഡോളർ) പിഴ ചുമത്തി. ഏകാധിപത്യ വിരുദ്ധ വിപണന നയം ലംഘിച്ചതിനാണ് ഇത്. വിപണിയിലെ സ്വാധീനം പ്രകാരം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുക പിഴ ചുമത്തപ്പെട്ട കമ്പനിയായി അലിബാബ മാറി.

അലിബാബയുടെ 2019 ലെ ആകെ വരുമാനത്തിന്റെ നാല് ശതമാനം വരും ഈ തുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാക് മായ്ക്കും അദ്ദേഹത്തിന്റെ കമ്പനികൾക്കുമെതിരെ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് ചൈനീസ് സർക്കാർ.

ചൈനയിലെ ബിസിനസ് നിയന്ത്രണങ്ങളെ ജാക് മാ വിമർശിച്ചതോടെയാണ് സർക്കാരിന്റെ കണ്ണിലെ കരടായി ഇദ്ദേഹം മാറിയത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ചൈനസിയെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർകറ്റ് റഗുലേഷൻ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.