തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ ഒരു വിഭാഗം തൊഴിലാളികൾ ഇന്നുമുതൽ വീണ്ടും സമരം തുടങ്ങുന്നു. വിവിധ ബ്രാഞ്ചുകളിൽ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാർച്ചിൽ കൊവിഡ് ലോക് ഡൗണിനെത്തുടർന്നാണ് സമ‍രം നി‍ർത്തിവെച്ചത്. പിന്നീട് പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സി ഐ ടിയുവിന്‍റെ പിന്തുണയോടെ പുനരാരംഭിക്കുന്ന സമരം കൊച്ചിയിലെ കേന്ദ്ര ഓഫീസിനു മുന്നിൽ രാവിലെ പത്തിന് എളമരം കരീം ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സമരമെന്ന് നോൺ ബാങ്കിങ് ആന്‍റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.