Asianet News MalayalamAsianet News Malayalam

വാണിജ്യ വായ്പാ രം​ഗത്ത് വൻ വളർച്ച, ബജറ്റ് പ്രഖ്യാപനങ്ങൾ ​ഗുണകരം, സ്വകാര്യ ബാങ്കുകളുടെ വിഹിതം ഉയരുന്നു: സർവേ

സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലകളിലേക്കുള്ള വായ്പകളുടെ വളര്‍ച്ച കൊവിഡിനു മുന്‍പുള്ള കാലത്തേക്ക് എത്തിച്ചതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയ പങ്ക് വഹിച്ചതായി ഇതേക്കുറിച്ചു പ്രതികരിക്കവേ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 

Commercial Credit Growth Back to Pre pandemic situation Signals MSME Pulse survey Report
Author
New Delhi, First Published Feb 19, 2021, 3:34 PM IST

ദില്ലി: വാണിജ്യ മേഖലയിലെ വായ്പകളുടെ വളര്‍ച്ച മഹാമാരിക്കു മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിയതായി ട്രാന്‍സ് യൂണിയന്‍ സിബില്‍- സിഗ്നല്‍സ് എംഎസ്എംഇ പള്‍സ് സർവേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020 ഡിസംബറില്‍ ഈ രംഗത്തെ വളര്‍ച്ച കൊവിഡിനു മുന്‍പുള്ള നിലയായ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയിലേക്കാണ് എത്തിയിരിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയിലേക്കുള്ള വായ്പകള്‍ 2020 സെപ്റ്റംബറില്‍ 19.09 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലകളിലേക്കുള്ള വായ്പകളുടെ വളര്‍ച്ച കൊവിഡിനു മുന്‍പുള്ള കാലത്തേക്ക് എത്തിച്ചതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയ പങ്ക് വഹിച്ചതായി ഇതേക്കുറിച്ചു പ്രതികരിക്കവേ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പണമെത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സ്വകാര്യ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കൂടുതല്‍ വായ്പാ ആവശ്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിഡ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വി സത്യ വെങ്കട്ട റാവു ചൂണ്ടിക്കാട്ടി. 
 

Follow Us:
Download App:
  • android
  • ios