400 കോടിയുടെ വ്യാജ ബില്ലുകളുണ്ടാക്കി 43 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ.

കൊച്ചി: ജിഎസ്ടി വെട്ടിപ്പ് കേസിൽ (GST Fraud Case) കൈരളി സ്റ്റീൽ‍സ് ഉടമയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഹുമയൂൺ കളളിയത്തിന്റെ ജാമ്യപേക്ഷ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തള്ളി. ഡയറക്ട‍ര്‍ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഒരേ സമയം ജിഎസ്ടി ഇൻ്റലിജൻസ് പരിശോധന നടത്തിയത്. 400 കോടിയുടെ വ്യാജ ബില്ലുകളുണ്ടാക്കി 43 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തൽ.