Asianet News MalayalamAsianet News Malayalam

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവരാണോ; റിവാർഡുകൾ നഷ്ടപ്പെടുത്താതിരിയ്ക്കാൻ വഴിയുണ്ട്

ക്രെഡിറ്റ് കാർഡ് റിവാർഡുകളെ കുറിച്ച് അറിയാതെ റിവാർഡുകൾ നഷ്ടപ്പെടുത്തുന്നവരും ഉണ്ട്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ എളുപ്പത്തിൽ എങ്ങനെ നേടിയെടുക്കാം എന്നിവ മനസിലാക്കാം.

credit card users never miss their rewards. how to use credit card rewards
Author
First Published Apr 20, 2024, 5:56 PM IST

ഡെബിറ്റ് കാർഡിനോളം സ്വീകാര്യത ഇപ്പോൾ ക്രെഡിറ്റ് കാർഡിനും ലഭിക്കുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗം ഇപ്പോൾ കുത്തനെ കൂടിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏറെ ഗുണകരമായ ഒന്നാണ് ക്രെഡിറ്റ് കാർഡ് റിവാർഡുകൾ. ഇതിനെ കുറിച്ച് അറിയാതെ റിവാർഡുകൾ നഷ്ടപ്പെടുത്തുന്നവരും ഉണ്ട്. ക്രെഡിറ്റ് കാർഡ് റിവാർഡുകൾ എളുപ്പത്തിൽ എങ്ങനെ നേടിയെടുക്കാം എന്നിവ മനസിലാക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങൾ 

1. ക്യാഷ്ബാക്ക്: നിങ്ങളുടെ  ചെലവിന്റെ ഒരു ശതമാനം പണമായി തിരികെ നൽകുന്നതാണ് ക്യാഷ്ബാക്ക് റിവാർഡുകൾ .ഇത് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപമായോ,  ചെക്കായോ ആയി റിഡീം ചെയ്യാൻ സാധിക്കും

2. പോയിന്റുകൾ: ക്രെഡിറ്റ് കാർഡ് വഴി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ഒരു നിശ്ചിത എണ്ണം പോയിന്റുകൾ ലഭിക്കും. യാത്ര, ഷോപ്പിംഗ് എന്നിവയുൾപ്പെടെ വിവിധ റിവാർഡുകൾക്കായി ഈ പോയിന്റുകൾ റിഡീം ചെയ്യാവുന്നതാണ്.

3. മൈലുകൾ: ട്രാവൽ ക്രെഡിറ്റ് കാർഡുകൾ പതിവായി മൈലുകൾ ആണ് റിവാർഡുകളായി നൽകുന്നത്. ഫ്ലൈറ്റുകൾക്കോ ഹോട്ടൽ താമസത്തിനോ യാത്രയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾക്കോ ഈ മൈലുകൾ റിഡീം ചെയ്യാം.

4. റിവാർഡ് പ്രോഗ്രാമുകൾ: പല ക്രെഡിറ്റ് കാർഡുകളും ആനുകൂല്യങ്ങൾ റിവാർഡ് പ്രോഗ്രാമുകളുമായാണ് നൽകുന്നത്. ഈ പ്രോഗ്രാമുകളിൽ ഷോപ്പിംഗിലെ കിഴിവുകൾ, എക്സ്ക്ലൂസീവ് ഇവന്റുകളിലേക്കുള്ള ആക്സസ്, എന്നിവ ഉൾപ്പെട്ടേക്കാം.

ഉപയോഗം 

1.  റിവാർഡുകൾ ക്രമീകരിക്കുക: നിങ്ങളുടെ ചെലവുകളുമായി പൊരുത്തപ്പെടുന്ന ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. പലചരക്ക് സാധനങ്ങൾക്കും ഭക്ഷണത്തിനുമായി  വൻതോതിൽ പണം ചെലവഴിക്കുകയാണെങ്കിൽ, ഈ വിഭാഗങ്ങളിൽ ബോണസ് പോയിന്റുകൾ  നൽകുന്ന  കാർഡായിരിക്കും ഗുണം ചെയ്യുക.

2. സൈൻ-അപ്പ് ബോണസുകൾ : പല ക്രെഡിറ്റ് കാർഡുകളും  സൈൻ-അപ്പ് ബോണസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ബോണസുകളിൽ ആദ്യ ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു നിശ്ചിത പരിധിയിൽ ചെലവെത്തിയാൽ പോയിന്റുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് റിവാർഡ് നൽകുന്നു.
 
3. ബോണസ്  : ചില ക്രെഡിറ്റ് കാർഡുകൾക്ക് ത്രൈമാസികമായി നൽകുന്ന  ബോണസ് ഉണ്ട്. ഈ കാലയളവുകളിൽ  ചെലവുകൾ ക്രമീകരിച്ച്  റിവാർഡുകൾ പരമാവധിയാക്കാം

4. റിഡംപ്ഷൻ ഓപ്‌ഷനുകൾ :   റിവാർഡുകൾ റിഡീം ചെയ്യാൻ കഴിയുന്ന വിവിധ മാർഗങ്ങൾ മനസ്സിലാക്കുക. അത് പരമാവധി ഉപയോഗിക്കുക.

5.കാലാവധി അറിഞ്ഞിരിക്കുക:  റിവാർഡുകളുടെ കാലാവധി എപ്പോഴും മനസിലാക്കിയിരിക്കുക. ചില റിവാർഡ് പ്രോഗ്രാമുകൾക്ക് ഒരു നിശ്ചിത കാലയളവിന് ശേഷം കാലഹരണപ്പെടുന്ന പോയിന്റുകളോ മൈലുകളോ ഉണ്ട്. ഇത് നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക
 

Follow Us:
Download App:
  • android
  • ios