മോസ്കോ: ഒപെക്കും റഷ്യയും എണ്ണ ഉൽപാദനം കുറച്ച ന‌ടപ‌ടി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ജൂലൈ മാസം വരെ ഇനി ഉൽപാദന വർധനവ് ആലോചിക്കില്ലന്നാണ് ഇരുപക്ഷത്തിന്റെയും നിലപാ‌ട്.  

ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തി​​ന്റെ 10 ശതമാനമാണ്​ ഒപെകും റഷ്യയും ചേർന്ന്​ കുറയ്ക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം വെട്ടിക്കുറയ്ക്കും. അതിന്​ ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക്​ എത്തിക്കണോ എന്ന കാര്യത്തിൽ​ തീരുമാനമെടുക്കുക. 

നേരത്തെ ഉൽപാദനം വെട്ടിക്കുറയ്ക്കാനുളള നടപ‌ടി പ്രഖ്യാപിച്ചപ്പോൾ എണ്ണവില ഉയർന്നിരുന്നു. ഉൽപാദന വെ‌ട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെൻറ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറി​നും താഴെ പോയിരുന്നു.